സ്വന്തം മകളെ കൊലചെയ്ത കേസിൽ അമ്മയെയും കാമുകനെ യുംതെളിവെടുപ്പിനെത്തിച്ചതും

നാട്ടുകാര്‍ പലതവണ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്

0

തിരുവനന്തപുരം :നെടുമങ്ങാട് 16 വയസ്സുകാരി മീരയെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും തെളിവിനെടുപ്പിനെത്തിച്ചു. മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാര്‍ പലതവണ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പോയതായും പ്രതികള്‍ വിവരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ രീതി മഞ്ജുഷ പൊലീസിന് കാണിച്ചു കൊടുത്തു.

സ്ഥലത്തുനിന്ന് പ്രതികള്‍ ഉപേക്ഷിച്ച മീരയുടെ ചെരിപ്പുകളും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് പ്രതികളെ അനീഷിന്റെ വസതിയിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിച്ച മീരയുടെ മൃതശരീരം വീടിന്റെ മതില്‍ വഴി കടത്തിയതായും തുടര്‍ന്ന് കല്ലുകെട്ടി കിണറ്റിലെറിഞ്ഞതായും അനീഷ് വിശദീകരിച്ചു. വലിയ പ്രതിഷേധമാണ് ഇവിടെ പ്രതികള്‍ക്കുനേരെ നാട്ടുകാര്‍ ഉയര്‍ത്തിയത്. കേസില്‍ എത്രയും വേഗം ചാര്‍ജുഷീറ്റ് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത ദിവസം കുട്ടിയെ കൊല്ലുവാന്‍ ഉപയോഗിച്ച ഷാള്‍ വാങ്ങിയ കടയില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും

You might also like

-