തോൽവി ,ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

തോല്‍വി പഠിക്കാന്‍ നിയോഗിച്ച കെ.വി തോമസ് കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് കെ.പി.സി.സി നടപടി. പിരിച്ചുവിട്ട വയലാര്‍, ചേര്‍ത്തല, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ലോക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ മൂന്ന് മുതിര്‍ന്ന നേതാക്കളെ നിയോഗിക്കും

0

തിരുവനതപുരം :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ തോല്‍വിയില്‍ കെ.പി.സി.സി തിരുത്തല്‍ നടപടി തുടങ്ങി. ആലപ്പുഴയിലെ നാല് ബ്ലോക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്തിയതിനാല്‍ ജില്ലയിലെ നേതാക്കള്‍ക്കെതിരെ നടപടിയില്ല.തോല്‍വി പഠിക്കാന്‍ നിയോഗിച്ച കെ.വി തോമസ് കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് കെ.പി.സി.സി നടപടി. പിരിച്ചുവിട്ട വയലാര്‍, ചേര്‍ത്തല, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ലോക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ മൂന്ന് മുതിര്‍ന്ന നേതാക്കളെ നിയോഗിക്കും. സംഘടന സംവിധാനം ദുര്‍ബലമായ ഇവിടങ്ങളില്‍ രണ്ടാഴ്ചക്കകം പുനഃസംഘടന നടക്കും. മറ്റ് ഉയര്‍ന്ന കമ്മിറ്റികളില്‍ പുനഃസംഘടന വേണമോയെന്നും പരിശോധിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അറിയിച്ചു. കെ.പി.സി.സി നടപടികള്‍ അംഗീകരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രതികരിച്ചു.

ഇന്നലെയാണ് കെ.വി തോമസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്നലെത്തന്നെ പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാമര്‍ശമൊന്നുമുണ്ടായിരുന്നില്ല.

You might also like

-