സംശയം ഭാര്യയെ മകളുടെ മുൻപിൽ വച്ച്കഴുത്തറുത്തു കൊന്നു

പത്ത് വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്ക്കൊപ്പം വരികയായിരുന്നു. ഇവർക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്

0

ഇടുക്കി :പീരുമേട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മി (30)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജ (36)യെ പൊലീസ് അറസ്റ്റ് ചെയ്തു.പത്ത് വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്ക്കൊപ്പം വരികയായിരുന്നു. ഇവർക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിയുടെ മുന്നിൽവച്ചാണ് കൊലപാതകം നടന്നത്. ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മിൽ കലഹത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മിൽ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേൽ സംശയം ഉണ്ടായിരുന്ന രാജൻ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. വീട്ടിൽ വച്ചു തന്നെ രാജലക്ഷ്മി മരിച്ചു.ഇരുവരും തമ്മിൽ കലഹം നടക്കുന്നതായി രാജന്റെ അമ്മ അയൽ വീടുകളിൽ അറിയിച്ചു എങ്കിലും കലഹം നിത്യ സംഭവം ആയതിനാൽ ആരും കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോൾ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവ ശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുംകും.

You might also like

-