ബിയറിന് വേണ്ടി സ്റ്റോര്‍ ക്ലാര്‍ക്കിനെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

25 വര്‍ഷം മുമ്പ് 1994 ഏപ്രില്‍ 10 നായിരുന്നു സംഭവം. ജോര്‍ജിയ ഫ്‌ളോറിഡ ലൈനിലെനകണ്‍വീനിയാര്‍ഡ് സ്‌റ്റോറില്‍ ക്രൊമാര്‍ട്ടിയുള്‍പ്പെടെ രണ്ട് പേരാണ് അതിക്രമിച്ച് കയറിയത്. അവിടെ നിന്നും ബിയര്‍ മോഷ്ടിച്ചതിന് ശേഷമാണ് സ്‌റ്റോര്‍ ക്ലാര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്.

0

ജോര്‍ജിയ: രണ്ട് കേയ്‌സ് ബിയര്‍ മോഷ്ടിച്ചതിന് ശേഷം സ്‌റ്റോറില്‍ നിന്നും പുറത്തു കടക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ക്ലാര്‍ക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ റെ ജഫര്‍സണ്‍ ക്രൊമാര്‍ട്ടിയുടെ (52) വധശിക്ഷ ജാക്‌സണ്‍ സ്റ്റേറ്റ് പ്രിസണില്‍ നവംബര്‍ 13 ബുധനാഴ്ച രാത്രി 10.59 ന് നടപ്പാക്കി.

25 വര്‍ഷം മുമ്പ് 1994 ഏപ്രില്‍ 10 നായിരുന്നു സംഭവം. ജോര്‍ജിയ ഫ്‌ളോറിഡ ലൈനിലെനകണ്‍വീനിയാര്‍ഡ് സ്‌റ്റോറില്‍ ക്രൊമാര്‍ട്ടിയുള്‍പ്പെടെ രണ്ട് പേരാണ് അതിക്രമിച്ച് കയറിയത്. അവിടെ നിന്നും ബിയര്‍ മോഷ്ടിച്ചതിന് ശേഷമാണ് സ്‌റ്റോര്‍ ക്ലാര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്.വധശിക്ഷ മാറ്റിവെക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.അവസാനമായി എന്നെങ്കിലും പറയണോ എന്ന ചോദ്യത്തിന് ഇല്ലയെന്നും ചാപഌയനെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു.

വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.ജോര്‍ജിയായില്‍ ഈ വര്‍ഷം നടപ്പാക്കിയ മൂന്നാമത്തെ വധശിക്ഷയാണിത്. അമേരിക്കയിലെ ഇരുപതാമത്തേയും ഈ വര്‍ഷം അഞ്ച് പേരുടെ കൂടെ വധശിക്ഷ നടപ്പാക്കേണ്ടതുണ്ട്. വധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലും അമേരിക്കയില്‍ വധശിക്ഷ നിര്‍ബാധം തുടരുകയാണ്.

You might also like

-