മൂന്നാർ ട്രൈബുണൽ അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവിറങ്ങി . കേസ്സുകൾ എന്തുചെയ്യണമെന്ന് സർക്കാർ പിന്നീട് തീരുമാനിക്കും.
ട്രൈബുണലിൽ കെട്ടികിടക്കുന്ന കേസ്സുകൾ സംബന്ധിച്ച സംസ്ഥാന സർക്കാർ പിതിനിടെ തീരുമാനമെടുക്കും
മൂന്നാർ : 2010 സ്ഥാപിതമായ മൂന്നാർ ട്രൈബുണൽ നിർത്തലാക്കികൊണ്ട് സാധനസർക്കാർ ഉത്തരവിറക്കി .മൂന്നാർ കെ ഡി എച് വില്ലേജിലെ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ സബന്ധിച്ച കേസുകളുടെ നടത്തിപ്പിനും കയ്യേറ്റം ഉൻമൂലനം ചെയ്യുന്നതിനുമായി രൂപീകരിച്ച ട്രൈബുണലിൽ മൂന്നാർ മേഖലയിലെ എട്ടുവിളജുകളിലെ മുഴുവൻ ഭൂമി സംബന്ധമായ കേസ്സുകൾ കുടി പരിഗണിച്ചതോടെയാണ് ട്രൈബുണലിന്റെ പ്രവർത്തനം അട്ടിമറിക്കപ്പെടുന്നത് .സർക്കാർ ഭൂമിയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട ആയിരത്തിലധികം കേസ്സുകൾ ട്രൈബുണലിന്റെ പരിഗണനയിൽ വന്നെകിലും നാമമാത്ര കേസ്സുകളിൽ തീർപ്പുകൽപ്പിക്കാൻ മാത്രമാണ് സർക്കാരിനായത് വിടി പുറപ്പെടുവിച്ചകേസ്സുകളി ലാകട്ടെ നടപ്പാക്കൻ അധികാരമില്ലാത്തതിനാൽ വര്ഷങ്ങളോളം കേസുനടത്തിയത് പാഴ്വേലയായി ട്രൈബുണലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പതിനഞ്ച് കോടിയോളം രൂപ സക്കർ ഇതിനോടകം ചെലവഴിച്ചെങ്കിലും നഷ്ട്ടപെട്ട ഒരിഞ്ച് സർക്കാർഭൂമിപോലും തിരിച്ചുപിടയ്ക്കാൻ ട്രൈബുണലിന്റെ പ്രവർത്തനം കൊണ്ടായില്ല .ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ ട്രൈബുണൽ നിര്തലാക്കികൊണ്ട് ഉത്തരവിറക്കിയത് .സംസ്ഥാന സർക്കാരിന് വേണ്ടി അഡിഷണൽ ചീഫ് സെകട്ടറി സുബ്രത ബിശ്വാസം ഉത്തരവിൽ ഒപ്പുവച്ചിട്ടുള്ളത് .ട്രൈബുണലിൽ കെട്ടികിടക്കുന്ന കേസ്സുകൾ സംബന്ധിച്ച സംസ്ഥാന സർക്കാർ പിതിനിടെ തീരുമാനമെടുക്കും