കാട്ടാന ശല്യം മുന്നാറിൽ എം എൽ എ യുടെ നേതൃത്തത്തിൽ അന്തർസംസ്ഥാന പാത ഉപരോധിച്ചു
രാവിലെ 10 മണിയോടെയാണ് ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എം എൽ എ യും കൂട്ടരും.
മൂന്നാർ :കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ്റ നേതൃത്വത്തിൽ മൂന്നാർ – ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാത ഉപരോധിക്കുന്നു. രാവിലെ 10 മണിയോടെയാണ് ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എം എൽ എ യും കൂട്ടരും. മൂന്നാർ ഡിവൈഎസ്പി രമേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരുമായി ചർച്ച ചെയ്തെങ്കിലും സമരക്കാർ പിൻമാറാൻ കൂട്ടാക്കിയില്ല. ഇന്നലെ രാത്രിയോ എത്തിയ കാട്ടാനകൾ മർക്കറ്റിൽ പ്രവേശിച്ച് അഞ്ച് കടകൾ പൂർണ്ണമായും നശിപ്പിച്ചിരുന്നു.
ലോക് ടൗൺ ആരംഭിച്ച നാൾമുതൽ വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ മുന്നാറിൽ ടൗണിൽ കാട്ടാനക്കൂട്ടം എത്തുന്നത് പതിവാണ് എസ്റ്റേറ്റ് മേഖലയിൽ കൃഷിഡനങ്ങളെല്ലാം കാട്ടാന ഇറങ്ങി പൂർണമായി നശിപ്പിച്ചു കഴിഞ്ഞു കാട്ടാന ശല്യംരൂക്ഷമായിട്ടും ആനയെതുരത്താണ് യാതൊരു നടപടിയും കൈകൊള്ളാത്ത സാഹചര്യത്തിലാണ് എം എൽ എ സമരവുമായി രംഗത്തെത്തിയിട്ടുള്ളത് . എം എൽ എ കൊപ്പം അൻപതോളം പ്രവർത്തകരും റോഡിൽ കുത്തിയിരിപ്പുണ്ട് .