മൂന്നാർ പഞ്ചായത്തിന്റെ കെട്ടാനിർമ്മാണത്തിന് നിരോധനംഏർപ്പെടുത്തി ഹൈക്കോടതി

നിർമാണത്തിന് അനുമതി എവിടെയെന്ന് പഞ്ചായത്തിനോട് കോടതി ചോദിച്ചു. ഇതിനിടെ, എസ് രാജേന്ദ്രൻ എംഎൽഎ അടക്കമുള്ളവരെ എതിർകക്ഷികളാക്കി സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.

0

കൊച്ചി: മൂന്നാർ പഞ്ചായത്തിലെ വിവാദ കെട്ടിട നിർമാണം ഹൈക്കോടതി സ്റ്റേ ചെയ്തു. നിർമാണത്തിന് അനുമതി എവിടെയെന്ന് പഞ്ചായത്തിനോട് കോടതി ചോദിച്ചു. ഇതിനിടെ,
എസ് രാജേന്ദ്രൻ എംഎൽഎ അടക്കമുള്ളവരെ എതിർകക്ഷികളാക്കി സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. മൂന്നാറിലെ നിർമ്മാണങ്ങൾ സംബന്ധിച്ച കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഹർജി. ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിൽ MLA സബ് കളക്ടറെ അപമാനിച്ചു. കോടതി ഉത്തരവിന്റെ ലംഘമാണ് എംഎൽഎയും പഞ്ചായത്ത് സെക്രട്ടറിയും നടത്തിയതെന്നും ഹർജിയിൽ പറയുന്നു. സർക്കാരിനായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് ഹർജി നൽകിയത്. ദേവികുളം സബ് കളക്ടർ രേണുരാജിന്റെ സത്യവാങ്മൂലം ഉൾപ്പെടുത്തിയുള്ള ഹർജിയിൽ മൂന്നാർ പഞ്ചായത്ത് പ്രസി‍ഡന്‍റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, കരാറുകാരൻ എന്നിവരും എതിർകക്ഷികളാണ്

നിലവിലെ നിയമങ്ങളും ഈ നിയമങ്ങളെ എങ്ങനെയാണ് ലംഘിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയതിനുശേഷവും നിര്‍മാണം തുടര്‍ന്നതിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പുഴയോരത്ത് നിശ്ചിത അകലം പാലിക്കാതെ കെട്ടിടനിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നിര്‍മാണം. അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ച് നിര്‍മാണം തുടരുകയായിരുന്നു. തുടര്‍ന്ന് റവന്യൂ സംഘം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തിയപ്പോള്‍ എസ് രാജേന്ദ്രന്‍ എം എല്‍ എയും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് തടഞ്ഞു. സബ് കളക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശവും രാജേന്ദ്രന്‍ അന്ന് നടത്തിയിരുന്നു

You might also like

-