മുബൈയിൽ നിന്നും മടങ്ങി വരാനാകാതെ മുന്നൂറിലധികം മലയാളികൾ പട്ടിണിയിൽ

നാട്ടിലെക്ക് മടങ്ങാവരാൻ മുന്നൂറിലധകം ആളുകൾ ഉണ്ടെന്നാണ് ഇവിടെ അകപ്പെട്ട മലയാളികൾ വ്യകതമാക്കുന്നതുത് ഇതിൽ മുബൈയിൽ ജോലിചെയ്തുവരുന്നവരും ജോലിനഷ്ടപെട്ടവരും ജോലിതേടി കുടികാഴ്ചക്കായി എത്തിയവരും പഠനത്തിനായി എത്തിയ വിദ്യാർത്ഥികളും കൈകുഞ്ഞുങ്ങളും ഗർഭിണികളും ഉണ്ട്

0

മുംബൈ :മുംബൈയിൽ ലോക് ഡൗണിനെത്തുടർന്നു  മുന്നൂറോളം പേരാണ് ഭക്ഷണവും വെള്ളവുമില്ലാതെ  കുടുങ്ങിയിട്ടുള്ളത്. ചിലർ ജോലിക്കായി ലോക് ടൗണിന് മുൻപ്എത്തിയവരാണ് ചിലർ പരീക്ഷക്ക് വേണ്ടി  എത്തിയവരാണ് ഒരു മാസത്തിനു  മുൻപ് മുബൈയുടെവിവിധ ഭാഗങ്ങളിൽ എത്തി അകപ്പെട്ട ഇവരിൽ പലർക്കും ഭക്ഷണവും മാറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലന്ന് പരാതി.  നാട്ടിലേക്ക് മടങ്ങുന്നതിനായി മഹാരാഷ്ട്ര സർക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.കൈയിൽ കരുതിയ പണമെല്ലാം തീർന്നതിനാൽ പലരും മുഴുപ്പട്ടണിയിലാണ്

മുംബൈയുടെ വിവിധഭാഗങ്ങളിയി നാട്ടിലെക്ക് മടങ്ങാവരാൻ മുന്നൂറിലധകം ആളുകൾ ഉണ്ടെന്നാണ് ഇവിടെ അകപ്പെട്ട മലയാളികൾ വ്യകതമാക്കുന്നതുത് ഇതിൽ മുബൈയിൽ ജോലിചെയ്തുവരുന്നവരും ജോലിനഷ്ടപെട്ടവരും ജോലിതേടി കുടികാഴ്ചക്കായി എത്തിയവരും പഠനത്തിനായി എത്തിയ വിദ്യാർത്ഥികളും കൈകുഞ്ഞുങ്ങളും ഗർഭിണികളും ഉണ്ട് ഇടുക്കി കാസർകോട് ആലപ്പുഴ തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരാണ് ഇതിൽ ഏറിയപങ്കും

സ്വന്തമായി വാഹങ്ങൾ ഉള്ളവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട് അല്ലങ്കിൽ ടാക്സി വിളിച്ചു സ്വന്തം നാട്ടിലേക്ക് മടങ്ങാം എന്നാൽ ഇപ്പോൾ കുടുങ്ങിയിരിക്കുന്നവർ ലോക് ഡൗണിനെതുടർന്ന് വളരെ ആകസ്മികമായി മുംബയിൽ കഴിയേണ്ടി വന്നവരാണ്.
മുബൈയിൽ നിന്നും കേരളത്തിലേക്ക് ബസ്സുകൾക്ക് രണ്ടു ലക്ഷം രൂപയാണ് ടാക്സി ഇനത്തിൽ ഈടാക്കുന്നത് ഏകദേശം ഒരാൾക്ക് കേരളത്തിൽ എത്തണമെങ്കിൽ ആറായിരം രൂപയെങ്കിലും വേണ്ടിവരും എത്രയധികം തുക ചിലവാക്കി നാട്ടിലെത്താനും ,എന്നാൽ മുബൈയിൽ കഴിഞ്ഞുകൂടാനും നിവർത്തിയില്ലാത്തവരാണ് ഇപ്പോഴ് ഇവിടെയുള്ള മലയാളികൾ
പലസ്ഥലങ്ങളിലും ഭക്ഷണത്തിനും മാറ്റ് അത്യാവശ്യ വസ്തുക്കൾക്കും ജീവൻ രക്ഷാമരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട് മുബൈയിലെ മലയാളീ അസ്സോസിയേഷനുകളാണ് ഇവർക്ക് വേണ്ട ഭക്ഷണസാധങ്ങൾ എത്തിച്ചുവന്നിരുന്നത് എന്നാൽ ദിവസങ്ങളായി ഈ മേഖലയിൽ സഹായം നല്കാൻ ഇവിടെത്തെ സംഘടനകൾക്കും കെല്പില്ലാത്തതിനാൽ ഇവിടെനിന്നുള്ള സഹായവും അവസാനിച്ചമട്ടാണ്
നാട്ടിലേക്ക് മടങ്ങണം മെന്നു ആവശ്യപ്പെട്ട് ഇവരെല്ലാവരും നോർക്ക റൂട്സ് വഴി പേരുകൾ രജിസ്റ്റർ ചെയ്തട്ടുണ്ട് എന്നാൽ ആളുകളെ മടക്കി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ട്രെയിനുകൾ വിട്ടുനല്കാത്തതിനാൽ മടക്കയാത്ര വൈകുന്നതെന്നാണ് നോർക്കറൂട്സ് പറയുന്നത്. മുംബയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് നോർക്ക ചെയർമാൻ വരദരാജൻ പറഞ്ഞു മുംബയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് എത്തിക്കാൻ ട്രെയിൻ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു , അതേസമയത്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസും പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ആകെ ബാലൻ ബാലന്റെ ഓഫീസും മുബൈയിലെ പ്രവാസികളെ തിരികെ കൊണ്ട് വരുവാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ വൃദ്ധങ്ങൾ അറിയിച്ചു

ലോക് ഡൗണിൽ കേരളത്തിൽ അകപ്പെട്ട ഇതര സംസ്ഥാനക്കാർക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും വിനോദ ഉപാധികൾവരെ ഒരുക്കി നല്കികൊണ്ടിരിക്കന്ന കേരളം സർക്കാർ ഇവരുടെ മലയാളികളുടെ രക്ഷക്കായി നടപടി വശീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം

You might also like

-