breaking news …live updateമുല്ലപ്പെരിയാറിൽ നിന്നും കുടുത ൽ ജലം തുറന്നുവിടും പെരിയാറിന്റെ 100മീറ്റർ പരിധിയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥങ്ങളിലെക്ക് മാറിത്താമസിക്കാൻ നിർദേശം
100മീറ്റർ പരിധിയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥങ്ങളിലെക്ക് മാറിതാക്കാൻ നിർദേശം
IDUKKI RESERVOIR Dt: 15.08.2018
WL at 2.00pm 2399. 10ft
Hourly Gross inflow : 1675cumecs
6 Hrs Av. Net Inflow: 337cumecs
PH discharge : 116 cumecs
Spill : 1100 cumecs
Cumulative spill : 304.832Mm3
Hourly net inflow : 459 cumecs
Gates 1&5 raised @ 2.3m/E and 2,3,& 4 @ 2.3 m/E
F R L : 2403 ft
ചെറുതോണി ഡാം: മൂന്ന് മണി മുതൽ 1300 ക്യം മെക്സ് വെള്ളം തുറന്നു വിടും – ചെറുതോണി, പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കുന്നതിന് പൊലീസ്, റവന്യം, ഫയർ ആൻറ് റസ്ക്യം വൂപ്പുകൾക്കു ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും കലക്ടർ നിർദ്ദേശം നൽകി.
മാട്ടുപ്പെട്ടി ഡാമിൽ നിന്നും കൂടുതൽ ജലം തുറന്നു വിടും. മാട്ടുപ്പെട്ടി ഡാമിലെ മൂന്നു ഷട്ടറുകളിലൂടെ 75ക്യൂ മെക്സ് ജലം ഉച്ചക്ക് 2 മണി മുതൽ തുറന്നു വിടും. നിലവിൽ 37 ക്യൂ മെക്സ് ജലമാണ് മാട്ടുപ്പെട്ടിയിൽ നിന്നും ഒഴുക്കിവിടുന്നത്,. ജാത്ര തപാലിക്കണമെന്നും മൂന്നാർ ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്ന്സബ് കലക്ടർ അറിയിച്ചു. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം,
മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളിൽ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡാമിന്റെ സ്പിൽവേ തുറന്ന് ഉയർന്ന തോതിൽ വെള്ളം വിടുന്നതാണ്. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു
കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ആറ്റുകാട് മേഖലയില്‍ പാലം ഒലിച്ചുപോയി. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുമുണ്ട്.
പമ്പാ നദിയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലെ പമ്പാ നദിയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള പുഴകള്‍ കര കവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍
പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള പുഴകള്‍ കര കവിഞ്ഞു. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.
മണ്ണിടിച്ചില്‍; കോട്ടയം-കമളി റോഡിൽ ഗതാഗതം തടസപ്പെട്ടു
കോട്ടയത്തും അതിശക്തമായ മഴ തുടരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പെരുവന്താനത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോട്ടയം-കമളി റോഡിൽ ഗതാഗതം തടസപ്പെട്ടു.
കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറി
ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു. വെള്ളമിറങ്ങിയ കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറി . എ.സി റോഡില്‍ ഗതാഗതം വീണ്ടും സ്തംഭിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചക്ക് 2 വരെയാണ് നിര്‍ത്തി വച്ചിരുന്നത്.
മലപ്പുറം ജില്ലയില്‍ വ്യാപക നാശം
ശക്തമായ മഴയില്‍ മഴയില്‍ മലപ്പുറം ജില്ലയില്‍ വ്യാപക നാശം. മലപ്പുറം,കൊണ്ടോട്ടി, നിലമ്പൂര്‍ ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു