ആറുജില്ലകൾക്ക് വ്യാഴാഴ്ച അവധി; ചിലയിടത്ത് രണ്ടു ദിവസം അവധി

0

ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഓഗസ്റ്റ് 16, 17 തീയതികളിൽ അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

You might also like

-