മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ജലനിരപ്പ് 142.15 അടി; ദുരന്തത്തിലും തമിഴ് നാടിന്റ ബലപരിക്ഷണം .. പെരിയാര്‍ തീരത്ത് പ്രളയം

0

ഉപ്പുതറ :അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140.15 അടി എത്തിയപ്പോള്‍ സ്പില്‍വേയി ലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി തുടങ്ങി. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് കഴിഞ്ഞതായി ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.. അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ സമിതി ബുധനാഴ്ച ഡാമിലെത്തും.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ചെറുതോണി ഭാഗത്ത് അപായമണി മുഴക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അയ്യായിരത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആലുവയില്‍ അഞ്ച് ക്യാംപുകള്‍ കൂടി തുറന്നിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ സ്പില്‍വേ താഴ്ത്തുന്നതോടെ വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി മിനിട്ടുകള്‍ക്കകം വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ഇതിനോടകം തന്നെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ വെള്ളം ഒഴുക്കിക്കളയുന്നത്.

You might also like

-