മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി പരിശോധന നടത്തി . സ്പിൽ വേ ഷട്ടറുകളുടെ പ്രവർത്തനവും ഡാമിലെ ഉപകരണങ്ങളുടെ പ്രവർത്തനവും സമിതി വിലയിരുത്തി.

കേരളം ആവശ്യപ്പെട്ട ഓപ്പറേറ്റിംഗ് മാനുവൽ തമിഴ്നാട് നൽകിയില്ല

0

കുമളി :   കാലവർഷം കനത്തതോടെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉപസമിതി സന്ദർശനം നടത്തിയത്. 21 ന് മേൽനോട്ട സമിതിയുടെ സന്ദർശനം ഉറപ്പായതിനാൽ ഇന്നത്തെ ഉപസമിതി സന്ദർശനം ഏറെ പ്രാധാന്യം ഉള്ളതാണ്.

രാവിലെ അണക്കെട്ടിലെത്തിയ സംഘം ജലനിരപ്പ്, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ രേഖപ്പെടുത്തി. ഇന്നത്തെ ജലനിരപ്പ് 127.2 ഉം സ്വീപ്പേജ് വെള്ളത്തിന്റെ അളവ് 82.2 ലിറ്ററും ആണ് .സ്പിൽവേയിലെ ആറ് ഷട്ടറുകൾ സമതി അംഗങ്ങൾ ഉയർത്തി പരിശോധിച്ചു.1, 3,5,7,9,11 ഷട്ടറുകളാണ് പരിശോധിച്ചത്. ഡാമിലെയും ഗാലറിയിലേയും തമിഴ്നാട് സ്ഥാപിച്ച ഉപകരണങ്ങളുടെയും പ്രവർത്തനവും സമിതി വിലയിരുത്തി….
21 ന് മേൽനോട്ട സമിതിയിൽ തമിഴ്നാട് ഓപ്പറേറ്റിംഗ് മാനുവൽ നൽകുമെന്നാണ് കേരളം കണക്കാക്കുന്നത്.കഴിഞ്ഞ 4 വർഷമായി കേരളം നിരന്തരം ആവശ്യപെട്ടിട്ടും നൽകിയിരുന്നില്ല.

You might also like

-