നീരൊഴുക്ക് കുറഞ്ഞു മുല്ല പെരിയാർ അണക്കെട്ടിലെ സ്പിൽവേയെ ഉടൻ തുറക്കില്ല

132 അടിയെത്തിയപ്പോൾ തമിഴ്നാട് ഒന്നാം ജാഗ്രത നിർദേശം നൽകിയെങ്കിലും രണ്ടാം ജാഗ്രതാ നിർദേശം ഇനിയും നൽകിയിട്ടില്ല. അണക്കെട്ടിലേയ്ക്ക് ഇപ്പോഴുള്ള നീരൊഴുക്ക് സെക്കൻ്റിൽ 5291 ഘനയടിയാണ്.

0

കുമളി :ജലനിരപ്പ് 136ൽ എത്തിയെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല. 136.35 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് 142 അടിയാണ് അനുവദനീയ സംഭരണ ശേഷി, അണക്കെട്ടിലേയ്ക്ക് നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഡാം ഇപ്പോൾ തുറക്കേണ്ടെന്ന തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത് ഡാമിൽ ജലനിരപ്പ് പരിശോധിക്കാൻ ഉപസമിതി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉപസമിതി സന്ദർശനവും മാറ്റി. ജലനിരപ്പ് 132 അടിയെത്തിയപ്പോൾ തമിഴ്നാട് ഒന്നാം ജാഗ്രത നിർദേശം നൽകിയെങ്കിലും രണ്ടാം ജാഗ്രതാ നിർദേശം ഇനിയും നൽകിയിട്ടില്ല. അണക്കെട്ടിലേയ്ക്ക് ഇപ്പോഴുള്ള നീരൊഴുക്ക് സെക്കൻ്റിൽ 5291 ഘനയടിയാണ്. വെള്ളിയാഴ്ച ഇത് 17746 ആയിരുന്നു. 2010 ഘനയടി വെള്ളം തമിഴ്‌നാട് വൈഗയിലേക്ക് തുറന്നു വിട്ടിട്ടുമുണ്ട്. ഏതൊരു സാഹചര്യവും നേരിടാൻ തയാറാണെന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാണെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. 136 അടിയിൽ അണക്കെട്ട് തുറന്നു വിടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

കെ എസ് ഇ ബി കിഴിലുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് 

, സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്തദിവസങ്ങളില്‍ ഇനി തീവ്രമഴ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ഇന്ന് അതിശക്ത മഴയ്ക്കു സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലയോര മേഖലയിലും കനത്ത മഴ ലഭിച്ചേക്കും. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കണം. കാസര്‍കോട്, വയനാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ പെയ്യും. ഇവിടങ്ങളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞുതുടങ്ങുമെന്നാണ് പ്രതീക്ഷ

You might also like

-