കൊലക്കേസ് പ്രതിയെ ബിജെപിപ്രവർത്തകനെ വെട്ടിക്കൊന്നു ഒരാൾ പിടിയിൽ

തൃശൂർ അന്തിക്കാട് ബി.ജെ.പി പ്രവർത്തകനും കൊലക്കേസ് പ്രതിയുമായ നിധിലിന്‍റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലയാളി സംഘത്തിൽപ്പെട്ട മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്

0

തൃശൂര്‍: അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിട്ട് വീട്ടിലേയ്ക്കു മടങ്ങുംവഴി കാറില്‍ എത്തിയ സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജുലൈയില്‍ മുറ്റിച്ചൂര്‍ സ്വദേശി ആദര്‍ശിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു നിധില്‍. ജാമ്യത്തിലിറങ്ങിയ ശേഷം അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടുമായിരുന്നു. ഇങ്ങനെ, സ്റ്റേഷനില്‍ എത്തി കാറില്‍ മടങ്ങുമ്പോഴാണ് കാരമുക്ക്., അഞ്ചങ്ങാടി റോഡിലിട്ട് കൊലപ്പെടുത്തിയത്.
അതേസമയം തൃശൂർ അന്തിക്കാട് ബി.ജെ.പി പ്രവർത്തകനും കൊലക്കേസ് പ്രതിയുമായ നിധിലിന്‍റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലയാളി സംഘത്തിൽപ്പെട്ട മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. നാലു കൂട്ടുപ്രതികളെ തിരയുന്നു. കൊലയ്ക്കു ശേഷം പ്രതികൾ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനും തിരച്ചിൽ ഊർജിതമാക്കി.

നിധിലിന്റെ കാറില്‍ അക്രമികളുടെ കാര്‍ ഇടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ നിധില്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ കാറുപേക്ഷിച്ച് സ്ഥലംവിട്ടു. കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. നിധിലിന്‍റെ സഹോദരനും ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ്. ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. ആദര്‍ശ് കൊലക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നായിരുന്നു നിധിലിനെതിരായ കുറ്റം. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നിധിലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

അന്തിക്കാട്, ചാഴൂര്‍, മുറ്റിച്ചൂര്‍, പെരിങ്ങോട്ടുകര മേഖലയില്‍ ക്രിമിനല്‍ സംഘങ്ങള്‍ സജീവമാണ്. പലിയ്ക്കു വായ്പ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാറുമുണ്ട്. ഈ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. രണ്ടാഴ്ചയ്ക്കിടെ ആറു കൊലാപതകങ്ങളാണ് ജില്ലയില്‍ നടന്നത്. ഡിവൈ.എസ്.പി: ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം .

You might also like

-