അമ്മൂമ്മയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ശ്രമിച്ച കൊച്ചുമകൻ അറസ്റ്റിൽ

തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമയെ അടക്കം ചെയ്തിരുന്നത് ഹക്കിൾബറി സ്പ്രിംഗ്സ് സെമിത്തേരിയിലായിരുന്നു. കൊച്ചുമകന് അമ്മൂമയോട് ഉണ്ടായിരുന്ന അതിരറ്റ സ്നേഹം നിമിത്തം അമ്മൂമയെ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ സെമിത്തേരിയിൽ നാട്ടിയിരുന്ന കല്ല് നീക്കം ചെയ്യുകയും കല്ലറ‍യിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു.

0

നോക്സ്‌വില്, ടെന്നിസി: വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ സ്വന്തം അമ്മുമ്മയെ കാണണമെന്ന അതിരറ്റ ആഗ്രഹത്തിൽ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറ മാന്തി ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിനിടെ കൊച്ചുമകൻ പോലീസ് പിടിയിലായി അമേരിക്കയിലെ ടെന്നിസിയിൽ നിന്നുള്ള മുപ്പത്തിനാലുകാരൻ ഡാനി ഫ്രേയ്സനെ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമയെ അടക്കം ചെയ്തിരുന്നത് ഹക്കിൾബറി സ്പ്രിംഗ്സ് സെമിത്തേരിയിലായിരുന്നു. കൊച്ചുമകന് അമ്മൂമയോട് ഉണ്ടായിരുന്ന അതിരറ്റ സ്നേഹം നിമിത്തം അമ്മൂമയെ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ സെമിത്തേരിയിൽ നാട്ടിയിരുന്ന കല്ല് നീക്കം ചെയ്യുകയും കല്ലറ‍യിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. കൊച്ചുമകൻ കല്ലറ തുറന്നു മണ്ണ് നീക്കം ചെയ്യുന്നത് കണ്ട പ്രദേശവാസികൾ വിവരം റിയിച്ചതിനെത്തുടര്ന്ന് സ്ഥലത്തെത്തിയ പോലീസ് ഡാനിയെ പിടികൂടുകയായിയിരുന്നു. തന്‍റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഡാനി പോലീസിനോടു സമ്മതിച്ചു.

സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും ഡാനിക്കെതിരെ പോലീസ് കേസെടുത്തു