മൂന്നാര്‍ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായി പോലീസും വനപാലകരും ചേർന്ന് തിരച്ചിൽ 17 കണ്ടെത്തിയതായി സൂചന
കുട്ടികൾ ഹോസ്റ്റൽ വിട്ടത് അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഹോസ്റ്റൽ ജീവനക്കാർ പത്തുമണിയോടെ പോലീസിൽ പരാതി നൽകി പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് അഅന്വേഷണം ആരംഭിച്ചു.
മൂന്നാർ :മൂന്നാര്‍ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായി. ഇരുപത്തി മൂന്ന് കുട്ടികളെയാണ് കാണാതായത്. ഇതില്‍ പന്ത്രണ്ട്പേര്‍ ഇടമലകുടിയിലെ പെട്ടിമുടിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. മഴ ശക്തമായതോടെ കുട്ടികള്‍ കുടികളിലേയ്ക്ക് മടങ്ങിയതാകാം എന്നതാണ് വിവരം. എന്നാല്‍ കുട്ടികൾ ഹോസ്റ്റൽ വിട്ടത് അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഹോസ്റ്റൽ ജീവനക്കാർ പത്തുമണിയോടെ പോലീസിൽ പരാതി നൽകി പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് അഅന്വേഷണം ആരംഭിച്ചു.
ജില്ലയിലെ വിവിധ ആആദിവാസികുടികളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് മൂന്നാര്‍ മോഡല്‍ റസിഡന്യഷ്യല്‍ സ്കൂളില്‍ പഠനം നടത്തുന്നത്. ഇതില്‍ ഇരുപത്തി മൂന്ന് പേരെയാണ് ഇന്ന് രാവിലെ അഅഞ്ച് മണിമുതല്‍ കാണാതായിരിക്കുന്നത്. മാങ്കുളം കുടിയില്‍ നിന്നുള്ള അഞ്ച് കുട്ടികളെയും, മറയൂരില്‍ നിന്നുള്ള ആര് കുട്ടികളെയും, ഇടമലക്കുടിയിലെ പെട്ടിമുടികിടിയില്‍ നിന്നുള്ള പന്ത്രണ്ട് പേരേയുമാണ് കാണാതായത്. ഇതില്‍ പെട്ടിമുടിയിൽ പന്ത്രണ്ട് കുട്ടികള്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് സ്കൂള്‍ അദികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും, വനം വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ് കുട്ടികളെ കാണാതായതെന്ന ആരോപണം ഉയരുന്നുണ്ട്. ദിവസങ്ങളായി ഹോസ്റ്റലിൽ വാർഡൻ സ്ഥാത്തിലാണ് കുട്ടികൾക്ക് ഭക്ഷണം പോലും ലഭിച്ചിട്ടില്ലന്നും ആരോപണമുണ്ട് മഴ ശക്തമായ സാഹചര്യത്തില്‍ കുട്ടികള്‍ കുടികളിലേയ്ക്ക് മടങ്ങിയതെന്നാണ് കരുതുന്നത്. പോലിസും വനപാലകരും ചെന്ന് നടത്തിയ അന്വേഷത്തിൽ വിവിധ യിടങ്ങളിൽനിന്നുമായി 17 പേരെ കണ്ടെത്തിയതായി വിവരമുണ്ട് ആറു പേർക്കായി ഇപ്പോൾ തിരച്ചിൽ തുടരുകയാണ്