സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു
നാട്ടുകാരാണ് മകന്‍ അമ്മയെ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. മര്‍ദ്ദനമേറ്റ അമ്മയെ പൊലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവേലിക്കര: മാവേലിക്കര ചുനക്കരയില്‍ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് മാതാവിനെ മര്‍ദ്ദിച്ചതിന് പിന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. നാട്ടുകാരാണ് മകന്‍ അമ്മയെ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. മര്‍ദ്ദനമേറ്റ അമ്മയെ പൊലീസ് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ബാലകൃഷ്ണന്‍ ഭവാനി അമ്മയെ ഊന്നു വടികൊണ്ട് അടിക്കുകയായിരുന്നു. 22നാണ് ഭവാനി അമ്മയ്ക്ക് മര്‍ദനമേല്‍ക്കുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ ആശാ പ്രവര്‍ത്തക ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നൂറനാട് പൊലീസ് സ്ഥലത്തെത്തി ഭവനിയമ്മയെ മാവേലിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൈകളും മര്‍ദനത്തില്‍ രക്തം കട്ടപിടിച്ച അവസ്ഥയില്‍ ആയിരുന്നു.
അടിക്കുന്നതിനിടയില്‍ നിലവിളിച്ച തന്റെ വായയ്ക്കുള്ളില്‍ കൂടി കൈകടത്തിയും കഴുത്തിന് പിടിച്ച് ഞെരുക്കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഭവാനി അമ്മ പൊലീസിന് മൊഴി നല്‍കി. ഇതിന് മുന്‍പ് നിരവധി തവണ ബാലകൃഷ്ണന്‍ അമ്മയെ അക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഭവാനി അമ്മയും ഭര്‍ത്താവ് രാഘവന്‍പിള്ളയും വീട്ടില്‍ തനിച്ചാണ് താമസം. സംഭവത്തില്‍ ബാലകൃഷ്ണനെതിരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വധശ്രമത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.