കരസേനാമേധാവിറാവത്ത് മാപ്പുപറയണം സർക്കാർ ശാസിക്കണം; യെച്ചൂരി

ജനറല്‍ ബിപിന്‍ റാവത്ത് മാപ്പുപറയണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

0

ഡൽഹി :പൗരത്വനിയമഭേദഗതിക്കെതിരായ ജനകീയസമരങ്ങളെ വിമര്‍ശിച്ച കരസേനാമേധാവിയുടെ നടപടി അതീവഗുരുതരമായ ചട്ടലംഘനമെന്ന് സിപിഎം. അധികാരപരിധി മറികടന്ന സേനാമേധാവിയെ സര്‍ക്കാര്‍ ശാസിക്കണം. ജനറല്‍ ബിപിന്‍ റാവത്ത് മാപ്പുപറയണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സേനാമേധാവിയും ചെയ്യാത്ത ഇടപെടലാണ് റാവത്ത് നടത്തിയത്. മോദി ഭരണത്തില്‍ രാജ്യം ചെന്നുപതിച്ച അധഃപതനത്തിന്റെ ആഴം വെളിവാക്കുന്നതാണ് ഇതെന്നും യച്ചൂരി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. പൗരത്വനിയമത്തിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭത്തെ വിമര്‍ശിച്ചായിരുന്നു കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പരാമർശം. നടക്കുന്നത് വഴി തെറ്റിയവരുടെ സമരമാണെന്നും അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നുമായിരുന്നു ആരോപണം. കരസേനമേധാവിയുടെ മറ്റ് പ്രസ്താവനകൾ നേരത്തെയും വിവാദമായിരുന്നു.

You might also like

-