അമ്മയ്ക്ക് മകള്‍ കൂട്ട്; ഒരേ ദിവസം നേടിയ ബിരുദാനന്തര ബിരുദത്തിന്റെ ഇരട്ട മധുരവുമായി സൊമാലിയന്‍ കുടുംബം

മ്മയുമൊത്തു ഒരേ ക്ലാസ്‌റൂമില്‍ ഒന്നിച്ച പഠിക്കുക എന്ന അധികമാരും ഇഷ്ടപെടാത്ത പ്രവര്‍ത്തിയാണ് അമിന ഏറ്റെടുത്തത്. സോമാലിയന്‍ സ്വദേശികളായ ഫല്‍ഹാദ് അഹമ്മദ് മുഹമ്മദും മകള്‍ അമിന മുഹമ്മദുമാണ് വിര്‍ജീനിയ സര്‍വകലാശാലയില്‍ നിന്നും ഒന്നിച്ചു വിവര സാങ്കേതിക വിദ്യയില്‍ ബിരുദാനന്തര ബിരുദം നേടിയത്.

0

സ്വന്തം അച്ഛനെയും അമ്മയെയും പണത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ കൂട്ടുകാരുടെ മുമ്പില്‍ നിന്ന് ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാവുകയാണ് ആമിന എന്ന സോമാലിയന്‍ വിദ്യാര്‍ത്ഥി. അമ്മയുമൊത്തു ഒരേ ക്ലാസ്‌റൂമില്‍ ഒന്നിച്ച പഠിക്കുക എന്ന അധികമാരും ഇഷ്ടപെടാത്ത പ്രവര്‍ത്തിയാണ് അമിന ഏറ്റെടുത്തത്. സോമാലിയന്‍ സ്വദേശികളായ ഫല്‍ഹാദ് അഹമ്മദ് മുഹമ്മദും മകള്‍ അമിന മുഹമ്മദുമാണ് വിര്‍ജീനിയ സര്‍വകലാശാലയില്‍ നിന്നും ഒന്നിച്ചു വിവര സാങ്കേതിക വിദ്യയില്‍ ബിരുദാനന്തര ബിരുദം നേടിയത്.

1980 ല്‍ അഭയാര്‍ഥികളായി അമേരിക്കയില്‍ എത്തിയതാണ് കുടുംബം. ഭര്‍ത്താവു തിരികെ സൊമാലിയയിലേക്ക് മടങ്ങിയെങ്കിലും കലാപത്തില്‍ കൊല്ലപ്പെട്ടു. തന്റെ രണ്ടു മക്കളെ വളര്‍ത്താനുള്ള കഷ്ടപ്പാടില്‍ ഫല്‍ഹാദ് മറ്റെല്ലാം ഉപേക്ഷിക്കുകയായിരുന്നു. അമ്പതാമത്തെ വയസിലാണ് തിരികെ ക്ലാസ്‌റൂമില്‍ എത്തിയതെന്ന് ഫല്‍ഹാദ് പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെയ്ത ശബദം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഈ അമ്മയും മക്കളും.

You might also like

-