ഫരീദാബാദില്‍ സ്കൂളില്‍ അഗ്നിബാധ ; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്

0

ഫരീദാബാദില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്
അഗ്നിബാധയുടെ കാരണം വ്യ്കതമല്ല അന്ഗ്നിശമനസേനയുടെ കൂടുതൽ വാഹനങ്ങൾ എത്തിച്ചു തീ വക്കാനുള്ള ശ്രമം തുടരുകയാണ് സ്‌കൂളിലെ അധ്യാപികയും അവരുടെ രണ്ട്‌ കുട്ടികളുമാണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്‌.ത് വസ്ത്ര ഗോഡൗൺലൊഡ് ചെന്ന് പ്രവർത്തിക്കുന്ന എ എൻ ഡി കോൺവെന്റ് സ്‌കൂളിലാണ് തീ പിടുത്തമുണ്ടായത് .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു ദിവസങ്ങൾക്ക് മുൻപ് ഗുജറാത്തിൽ സമാനമായ തീ പിടിത്തത്തിൽ 17 പേരാണ് മരിച്ചത്

You might also like

-