വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ഇ ഡി ചോദ്യം
ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യും. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ വിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.