യമനിൽ ആഭ്യന്തര യുദ്ധം അൻപതിലേറെ പേർ കൊല്ലപ്പെട്ടു

വിമതർ പിടിച്ചെടുത്ത ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ കരമാര്‍ഗം മുന്നേറുകയാണ് യമന്‍ സൈന്യം. അമ്പതിലേറെ ഹൂതികളെ രണ്ടു ദിവസത്തിനിടെ വധിച്ചു

0

സൗദി /ദുബായ് :ആഭ്യന്ത്രി യുദ്ധം തുടരുന്ന യമന്‍ സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെ യമനിലെ ഹുദൈദയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അമ്പത് കവിഞ്ഞു. സമാധാന ചര്‍ച്ചയിലേക്ക് ഹൂതികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി യു.എന്‍ ദൂതന്‍ സന്‍ആയിലെത്തി ചര്‍ച്ച പൂര്‍ത്തിയാക്കും. ഈ മാസം തന്നെ എല്ലാവരേയും ഒന്നിച്ചിരുത്താനാണ് യു.എന്‍ പദ്ധതി.

വിമതർ പിടിച്ചെടുത്ത ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ കരമാര്‍ഗം മുന്നേറുകയാണ് യമന്‍ സൈന്യം. അമ്പതിലേറെ ഹൂതികളെ രണ്ടു ദിവസത്തിനിടെ വധിച്ചു. യമന്‍ സൈനിക മുന്നേറ്റത്തിന് വ്യോമാക്രമണത്തിലൂടെ പിന്തുണ നല്‍കുന്നുണ്ട് സൗദി സഖ്യസേന. കഴിഞ്ഞ ദിവസം സൗദിയെ ലക്ഷ്യം വെച്ച് ഹൂതി മിസൈലയച്ചതോടെ തിരിച്ചടിയും ശക്തമാണ്. ഇതിനിടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് തുടരുകയാണ്. സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്‍റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി, യമന്‍ ഭരണകൂടം, ഹൂതി നേതൃത്വം, സൗ ദി അറേബ്യ, യു.എ.ഇ എന്നിവരുമായി ചര്‍ച്ച തുടരുകയണ്.

You might also like

-