യു പി യിൽ ഗോരക്ഷാപ്രവർത്തകർ  പോലീസുകാരെ  തല്ലിക്കൊന്നു 

ഗോരെഗാവിലെ മുംബൈ ആരീയ കോളനിയിലാണ് പശുക്കളെ കശാപ്പ് ചെയ്തു വെന്നാരോപിച്ചു ജനക്കൂട്ടം കലാപം .ആർ എസ് എസ് ഗോരക്ഷാ പ്രവർത്തകർ ഗ്രാമവാസികളെ ആക്രമിച്ചത് നിരവധി വീടുകൾക്ക് ഇവർ തീയിട്ടു അഗ്നിക്കിരയാക്കി . പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്.

0

ലക്‌നൗ :   ഉത്തര്‍ പ്രദേശില്‍ പശുക്കളെ കശാപ്പ് ചെയ്ത് ആരോപിച്ചുള്ള പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബുലന്ദ്ഷഹറിലെ സ്യാനയിലാണ് സംഭവംതിങ്കളാഴ്ച വൈകുന്നേരം ഗോരെഗാവിലെ മുംബൈ ആരീയ കോളനിയിലാണ് പശുക്കളെ കശാപ്പ് ചെയ്തു വെന്നാരോപിച്ചു ജനക്കൂട്ടം കലാപം .ആർ എസ് എസ് ഗോരക്ഷാ പ്രവർത്തകർ ഗ്രാമവാസികളെ ആക്രമിച്ചത് നിരവധി വീടുകൾക്ക് ഇവർ തീയിട്ടു അഗ്നിക്കിരയാക്കി . പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ പ്രതിഷേധക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഗ്രാമത്തിന് സമീപം വനത്തില്‍ പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് ഗോവധം ആരോപിച്ച് തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. പശുക്കളുടെ ശരീരഭാഗങ്ങളുമേന്തി നാനൂറോളം പേര്‍ റോഡ് ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഓഫീസര്‍ സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുബോധ് മരിച്ചു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നാണ് സുബോധ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ആള്‍ക്കൂട്ട ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് പ്രദേശത്തെ സുരക്ഷ ശക്തമാക്കി.

You might also like

-