തൊടുപുഴയില്‍ സുഹൃത്തിനും പെൺകുട്ടിക്കുമെതിരെ സദാചര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു

തോളിന് കുത്തേറ്റ ഒരാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം സംസാരിച്ച് നിന്ന അച്ചന്‍കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്

0

ഇടുക്കി: തൊടുപുഴയിൽ സുഹൃത്തിനും പെൺകുട്ടിക്കുമെതിരെ സദാചര ഗുണ്ടായിസം. അക്രമത്തിൽ നാല് പേർക്ക് പരിക്കേറ്റു. തോളിന് കുത്തേറ്റ ഒരാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം സംസാരിച്ച് നിന്ന അച്ചന്‍കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്.തൊടുപുഴയിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സ്വകാര്യ ബസ്റ്റാന്റിന് സമീപം സംസാരിച്ച് നിന്ന അച്ഛൻ കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകത്ത പെൺകുട്ടിക്കു നേരെയാണ് അക്രമം ഉണ്ടായത്. ബസ്റ്റാന്റിന് സമീപത്തെ പാരിഷ് ഹാളിൽ മാമോദീസ പരിപാടിക്ക് എത്തിയ മൂന്നംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് കത്തികുത്തിൽ കാലാശിച്ചത്.

തോളിന് കുത്തേറ്റ മലങ്കര സ്വദേശി ലിബിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിബിന്റെ കയ്യിലുണ്ടായിരുന്ന കത്തി പിടിച്ചു വാങ്ങിയപ്പോഴാണ് കുത്തേറ്റതെന്ന് ചികിത്സയിൽ കഴിയുന്ന വിനു പറഞ്ഞു. അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ നിസ്സാര പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വിഭാഗകാർക്ക് എതിരെയും തൊടുപുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള നടപടികളും പൊലീസ് സ്വീകരിക്കും.

You might also like

-