അട്ടപ്പാടിയിൽ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മോവോയിസ്റ്റുകളുടെ മൃതദേഹം ചിത്രങ്ങൾ പുറത്ത്

കൊല്ലപ്പെട്ടവർ ഭവാനിദളത്തിലെ സജീവപ്രവർത്തകരാണെന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി.ഒരു സ്ത്രീ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്.ശ്രീമതി, സുരേഷ്, കാർത്തിക്, മണിവാസകം എന്നിവരാണ് മരിച്ചത്.ശ്രീമതി, സുരേഷ് എന്നിവർ കർണാടക സ്വദേശികളും മണിവാസകം കാർത്തിക് എന്നിവർ തമിഴ്നാട് സ്വദേശികളുമാണ്.

0

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്നും ഇന്നലേയുമായി കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം വനത്തില്‍ നിന്ന് പുറത്തെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ അല്‍പമസയത്തിനകം തൃശൂരിലേക്ക് കൊണ്ടുപോകും.

കൊല്ലപ്പെട്ടവർ ഭവാനിദളത്തിലെ സജീവപ്രവർത്തകരാണെന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി.ഒരു സ്ത്രീ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്.ശ്രീമതി, സുരേഷ്, കാർത്തിക്, മണിവാസകം എന്നിവരാണ് മരിച്ചത്.ശ്രീമതി, സുരേഷ് എന്നിവർ കർണാടക സ്വദേശികളും മണിവാസകം കാർത്തിക് എന്നിവർ തമിഴ്നാട് സ്വദേശികളുമാണ്.

You might also like

-