ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന്പോസ്റ്റ് മോർട്ടം ചെയ്യും

AK 47 നുൾപ്പടെ ആറ് തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മാവോയിസ്റ്റുകൾ ഇപ്പോഴും പരിസരത്ത് ഉണ്ടെന്നതിനാൽ പ്രദേശത്ത് നിന്ന് തണ്ടർബോൾട്ട് പൂർണ്ണമായും പിൻവാങ്ങിയിട്ടില്ല.

0

പാലക്കാട് :അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രണ്ട് മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചത്. മൃതദേഹങ്ങൾ ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.

AK 47 നുൾപ്പടെ ആറ് തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മാവോയിസ്റ്റുകൾ ഇപ്പോഴും പരിസരത്ത് ഉണ്ടെന്നതിനാൽ പ്രദേശത്ത് നിന്ന് തണ്ടർബോൾട്ട് പൂർണ്ണമായും പിൻവാങ്ങിയിട്ടില്ല. കൂടുതൽ തിരച്ചിലും മറ്റു ഓപ്പറേഷനും ഉന്നതതല കൂടിയാലോചനക്ക് ശേഷം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തിരച്ചിലിനെത്തിയ തണ്ടർ ബോൾട്ട് ആദ്യം സംഘത്തിനുനേരെ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായതിനെ തുടർന്നാണ് ഇൻക്വസ്റ്റ് നടപടികളും മൃതദേഹം പുറത്തെത്തിക്കുന്നതും വൈകിയത്. വെടിവെപ്പ് സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വികെ ശ്രീകണ്ഠൻ എം.പി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിക്കുമെന്നും വിവരമുണ്ട്. രണ്ട് ദിവസം നീണ്ട് നിന്ന ഓപ്പറേഷനിൽ നാല് മാവോയിസ്റ്റുകളെയാണ് പൊലീസ് വധിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമോ എന്ന കാര്യത്തിലും ഇന്ന് പൊലീസ് തീരുമാനമെടുക്കും. ഏറ്റുമുട്ടൽ സംബന്ധിച്ച് മജിസ്ട്രീരിയൽ അന്വേഷണവും പ്രഖ്യാപിച്ചേക്കും.

You might also like

-