അട്ടപ്പാടിയിൽ വീണ്ടു മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട്  ഏറ്റുമുട്ടി ഒരു മാവോയിസ്റ്റിനെക്കൂടി വകവരുത്തി

ആയുധധാരികളല്ലാത്ത പൊലീസുകാരെ പ്രദേശത്ത് നിന്ന് മാറ്റി. കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘം സ്ഥലത്ത് ക്യാംപ് വിന്യസിപ്പുച്ചു കണ്ണൂരിൽ നിന്നും തൃശ്ശൂരിൽ നിന്നുമുള്ള സംഘത്തെയാണ് പ്രദേശത്തു കൂടുതലായി വിന്യസിപ്പിച്ചിട്ടുള്ളത്

0

അട്ടപ്പാടി/പാലക്കാട് :തുടർച്ചയായ രണ്ടദിവസ്സവും അട്ടപ്പാടിയിൽ മാവോയിസ്റ് തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ ഇന്നലെ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പ് തുടരുന്നു. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.പോലീസിനെ ആക്രമിച്ച നാലു അംഗ സംഘത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്   ആയുധധാരികളല്ലാത്ത പൊലീസുകാരെ പ്രദേശത്ത് നിന്ന് മാറ്റി. കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘം സ്ഥലത്ത് ക്യാംപ് വിന്യസിപ്പുച്ചു കണ്ണൂരിൽ നിന്നും തൃശ്ശൂരിൽ നിന്നുമുള്ള സംഘത്തെയാണ് പ്രദേശത്തു കൂടുതലായി വിന്യസിപ്പിച്ചിട്ടുള്ളത്

അതെ സമയം അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്ന നടപടി നിര്‍ത്തിവെച്ചു. മേഖലയിൽ
കൂടുതൽ മോവോയിസ്റ്റുകൾ ഉണ്ടന്ന വിവരത്തെ തുടർന്നാണ്
ഇന്‍ക്വസ്റ്റ് നടപടികൾ നിർത്തിവച്ചത് കട്ടിൽ തങ്ങിയിട്ടുള്ള മോവോയിസ്സ്റ്റുകൾ പൊലീസിന് നേരെ തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഇന്‍ക്വസ്റ്റ് എപ്പോൾ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് നടത്താനിരുന്നത്. മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

You might also like

-