നിലം തൊടാതെ മോഡി സിംഗപ്പൂരിലേക്ക്
ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഈ മാസം 29 മുതൽ ജൂണ്‍ രണ്ടു വരെയാണ് സന്ദർശനം.സന്ദർശനത്തിനിടയിൽ ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളുമായി സാന്പത്തിക, പ്രതിരോധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തും. ഇന്തോനേഷ്യയിൽ ആദ്യമായും സിംഗപ്പൂരിൽ രണ്ടാമതുമാണ് മോദി സന്ദർശനം നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയത്.