രണ്ടാം ഉഴത്തിന് മോദിയുടെ രാജി,..രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 30 ന്
ഈ സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രി സഭാ യോഗം ഡൽഹിയിൽ ചേർന്നിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് നൽകിയത്
ഡൽഹി :പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് രാജിക്കത്ത് നൽകി. ഈ സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രി സഭാ യോഗം ഡൽഹിയിൽ ചേർന്നിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് നൽകിയത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തുടർച്ചയായ രണ്ടാമത്തെ സർക്കാർ മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ത്യപ്രതിജ്ഞാ ചടങ്ങാണ് ഇത്തവണയെന്നാണ് വിവരം. ലോകനേതാക്കളുടെ സാന്നിധ്യം തന്നെയാകും ചടങ്ങിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രം. സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി കാശി വിശ്വനാഥ ക്ഷേത്രത്തിൽ
ദർശനം നടത്തിയ ശേഷമാകും മോദി സത്യ പ്രതിജ്ഞ ചെയ്യാനെത്തുക. പാർലമെന്ററി പാർട്ടി യോഗത്തിനായി ബിജെപി എം.പി മാരോടെല്ലാം മെയ് 25 ന് പാർട്ടി ആസ്ഥാനത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ ഭൂരിപക്ഷവുമായാണ് വീണ്ടും അധികാരത്തിലേക്കെത്തുന്നത്. ബിജെപി 303 സീറ്റുകളിലും എൻഡിഎ 354 സീറ്റുകളിലും തിളക്കമാർന്ന വിജയമാണ് ഇത്തവണ നേടിയത്