വയനാട് പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു

പുൽപ്പള്ളി കന്നാരം കാട്ടുമാക്കൽ മിഥുൻ (36) എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്

0

വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടുമാക്കൽ മിഥുൻ (36) എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് നാടൻ തോക്ക് ഉപയോഗിച്ച് മിഥുനെ വെടിവെച്ചതെന്നാണ് സൂചന.

കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതരമായ പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

You might also like

-