മോദി കള്ളൻ ‘ഫ്രാന്‍സ്വ ഒലാങ് ന്റെ വിളിപ്പെടുത്താൽ . ഗൗരവതരം :രാഹുല്‍ ഗാന്ധി
രാജ്യത്തിന്‍റെ കാവല്‍ക്കാരനെന്ന് സ്വയം പറയുന്ന മോദി ഇപ്പോള്‍ കള്ളനാണെന്ന് തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് വന്നാല്‍ റഫാല്‍ ഇടപാട് റദ്ദാക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രാഹുല്‍
ഡൽഹി :റാഫേൽ ഇടപാടിൽ പ്രദാനംത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാകുൽ ഗാന്ധി വീണ്ടും രംഗത്തെത്തി മോദി മോഷ്ടാവെന്നാണ് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി. മോദിയുമായി ചര്‍ച്ച നടത്തിയ ഫ്രാന്‍സ്വ ഒലോങ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത് ഗൗരവപരമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഫാല്‍ വിഷയത്തില്‍ നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തിന്‍റെ കാവല്‍ക്കാരനെന്ന് സ്വയം പറയുന്ന മോദി ഇപ്പോള്‍ കള്ളനാണെന്ന് തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് വന്നാല്‍ റഫാല്‍ ഇടപാട് റദ്ദാക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
റഫാല്‍ ഇടപാടില്‍ റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം. റഫാൽ ഇടപാടിൽ ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി പറയുകയുമുണ്ടായി. ഒരുലക്ഷത്തി മുപ്പതിനായിരം കോടിയുടെ മിന്നലാക്രമണം മോദിയും അനിൽ അംബാനിയും ചേർന്ന് നടത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. റിലയൻസിനെ നിശ്ചയിച്ചത് ദസോൾട്ടാണെന്ന വിശദീകരണവുമായി ഫ്രഞ്ച് സർക്കാരും കമ്പനിയും രംഗത്തും വന്നു.