മഠത്തിൽ തെളിവെടിപ്പ്, കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ ആവശ്യപ്പെട്ടു

ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചു.

0

കോട്ടയം: കന്യസ്ത്രീയുടെ ബലാത്സംഘപരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് നാളെ തെളിവെടുക്കും. ഇതിനായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.തെളിവെടുപ്പിന് ഫ്രാങ്കോ മുളക്കലിനെ മഠത്തിൽ കൊണ്ടുവരുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുന്നിൽ കൊണ്ടാണ് പോലീസ് കന്യാസ്ത്രീകളോടെ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചു.

കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്‍റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. കുറുവിലങ്ങാട് മഠത്തിലടക്കം ബിഷപ്പിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

 

You might also like

-