‘കേരളം ഉയർത്തെഴുന്നേൽക്കുമെന്ന് ഉറപ്പുണ്ട്’പ്രധാന മന്ത്രി ‘കേരളത്തിലെ ജനങ്ങളുടെ ദുഃഖം നമ്മൾ വീതിച്ചെടുക്കണം “

രാജ്യത്തെ നൂറു കോടിയിൽ അധികം ജനങ്ങൾ കേരളത്തോടൊപ്പം നിൽക്കും. രാജ്യം ഒറ്റക്കെട്ടായി കേരളത്തിടൊപ്പം നിൽക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ദുഃഖം നമ്മൾ വീതിച്ചെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു

0

ഡൽഹി: പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന കേരളം ഉയർത്തെഴുന്നേൽക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബത്തിൽ കേരളത്തിലെ പ്രളയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ നൂറു കോടിയിൽ അധികം ജനങ്ങൾ കേരളത്തോടൊപ്പം നിൽക്കും. രാജ്യം ഒറ്റക്കെട്ടായി കേരളത്തിടൊപ്പം നിൽക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ദുഃഖം നമ്മൾ വീതിച്ചെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവിധ സേനാവിഭാഗങ്ങൾ കേരളത്തിലെ രക്ഷാപ്രവർത്തനത്തിൽ നായകരായെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർ ജനങ്ങളെ രക്ഷിക്കാൻ പരിശ്രമിച്ചു. രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത എൻ.ഡി.എആർ.എഫ്‌ സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നലെ ഓണം ആയിരുന്നു, കേരളത്തിന് വേഗത്തിൽ തിരിച്ചുവരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന കുതിപ്പ് തുടരാൻ കേരളത്തിന് കഴിയട്ടെയെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു

You might also like

-