ഇടുക്കി വീണ്ടും ആശങ്കയിൽ ……  മലയോരങ്ങളിൽ  ഭൂമി വിണ്ടുകീറുന്നു

ഭൂമി ഇടിഞ്ഞു താഴുന്നത് സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസമാണെന്ന്ജിയോളജി വിഭാഗം അറിയിച്ചു

0

അടിമാലി : പ്രളയത്തിനും  ഉരുൾപൊട്ടലിനും ശേഷം  ഇടുക്കിയെ മുഴുവൻ  ആശങ്കലാഴ്ത്തി  മലയോര മേഖലകളിൽ ഭൂമി വിണ്ടു കീറുന്നു.  മങ്കടവ്  ഓടക്കാസിറ്റി  രാജകുമാരി സേനാപതി    കഞ്ഞിക്കുഴി, വാത്തികുടി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് വ്യാപകമായി ഭൂമിക്ക് വിള്ളൽ വീണ്  പ്രദേശവാസികളെ വീണ്‌ടും ഭയാശങ്കയിൽ ആഴ്ത്തിയിട്ടുള്ളത് നിരവധി പേര് കൊല്ലപ്പെട്ട  ദുരന്ത  ഭീതി വിട്ടൊഴിയും മുൻപേ മലയോര മേഖലയിൽ ഭൂമി നെടുകെ പിളർന്ന് മാറുന്ന പുതിയ പ്രതിഭാസം. വിള്ളൽ വീണ പ്രദേശങ്ങളിലെ പല വീടുകളും ബഹുനില കെട്ടിടങ്ങളും ഇതിനോടകം വിണ്ടു കീറിയിട്ടുണ്ട്. കഞ്ഞികുഴിയിലെ പല ഭാഗങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഉരുൾ പൊട്ടലോ മലയിടിച്ചിലോ ഉണ്ടാകാത്ത പ്രദേശങ്ങളിലും ഭൂമിക്ക് വിള്ളൽ വിഴുന്നു എന്നതാണ് ജനങ്ങളിൽ കൂടുതൽ ആശങ്ക ജനിപ്പിക്കുന്നത്. രാജകുമാരി സേനാപതിയിൽ  ഒന്നര കിലോമീറ്റർ  ദൂരത്തിൽ  ഇത്തരത്തിൽ

വിള്ളൽ  രൂപപ്പെട്ടിട്ടുണ്ട് ജില്ലാ ആസ്ഥാനത്തിന് സമീപം അൻപത്തിയാറു കോളനിയിലും ഇത്തരത്തിൽ പത്ത് മീറ്ററോളം നീളത്തിൽ റോഡ് ഉൾപെടെ വിണ്ട് കീറിയിട്ടുണ്ട്.  മങ്കടവിൽ  ഭൂമിക്ക് വിയിലുണ്ടാവുകയും  ഭൂമിക്കടിയിൽ നിന്നും വെള്ളം  പമ്പ് ചെയ്യും വിധം ജലം   നിർഗ്ഗമിച്ചു കൊണ്ടിരിക്കുയുമാണ്  ഇവിടെ ഇരുനില കെട്ടിടം  ഭുമിക്കുള്ളിലേക്ക് താഴ് കൊണ്ടിരിക്കുകയാണ്  മണിയാറൻകുടിയിൽ സ്വകാര്യ വ്യക്തിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു. ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പലയിടങ്ങളിലും പരിശോധന നടത്തി. ഭൂമി ഇടിഞ്ഞു താഴുന്നത് സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസമാണെന്ന്ജിയോളജി വിഭാഗം അറിയിച്ചു . മണ്ണിനുള്ളിൽ ദ്വാരങ്ങൾ വീണ് അതിലൂടെ ജലമൊഴുകി ഭൂമിക്കടിയിൽ ജലപാത സൃഷ്ടിക്കപ്പെടുകയൂം പിന്നീട് ഇത് ഭുമിക്കുള്ളിൽ വലിയ പൈപ്പ് പോലെ രൂപപ്പെടുന്നു ഇങ്ങനെ ഭൂമിയുടെ അന്തര്ഭാഗത്തു രൂപാടുന്ന ഭുമിക്കുള്ളിലെ ദ്വാരങ്ങൾ കാലക്രമേണ വലുതാവുകയും ഭൂമിയുടെ മേൽമണ്ണ് ദുർബലമാകുകയും ചെയുമ്പോൾ ഇവ തനിയെ ഇടിഞ്ഞു താഴുന്നു ഭൂമിയിൽ നിലനിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റപട്ട ശേഷം മരങ്ങളുടെ വേരുകൾ ദ്രവിച്ചു ഇല്ലാതാകുമ്പോൾ മേൽ മണ്ണിൽ രൂപപ്പെടുന്ന ചെറിയസുഷിരങ്ങൾ വഴി വെള്ളം ഇറങ്ങി ഭുമിക്കുള്ളിൽ വലിയ ദ്വാരങ്ങൾ രൂപപ്പെടുന്നു ഭൂമിയുടെ മേൽ മണ്ണിൽ ഉണ്ടായ ദ്വാരങ്ങൾ കാലക്രമേണ അടഞ്ഞു പോകുകയും ചെയ്യുന്നു എന്നാൽ അന്തര്ഭാഗത്തു രൂപപ്പെട്ടദ്വാരങ്ങൾ നിലനില്കയായും കാലക്രമേണ ഭുമിക്കുള്ളിൽ പൈപ്പുപോലെ ഹോളുകൾ രൂപപ്പെടുകയും ചെയ്യുന്നു ഇതാണ് സോയിൽ പൈപ്പിംഗ് എന്നാൽ കൂടുതൽ വിദഗ്ദ്ധ പരിശോധനകൾ നടത്തി ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You might also like

-