മോദി ഇന്ന് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍; ഇന്തോ-റഷ്യന്‍ ആയുധ കമ്പനി ഉദ്ഘാടനം ചെയ്യും
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായായി മണ്ഡലത്തിൽ എത്തുന്ന മോദി തെരെഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മോദി അമേഠിയില്‍ എത്തുന്നത്.2014ല്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഇതാദ്യമായാണ് മോദി അമേഠിയില്‍ എത്തുന്നത്.
അമേഠി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേഠിയിൽ എത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായായി മണ്ഡലത്തിൽ എത്തുന്ന മോദി തെരെഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മോദി അമേഠിയില്‍ എത്തുന്നത്.2014ല്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഇതാദ്യമായാണ് മോദി അമേഠിയില്‍ എത്തുന്നത്.
അമേഠിയില്‍ എത്തുന്ന അദ്ദേഹം ഇന്തോ-റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോ-റഷ്യൻ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ കമ്പനിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. കൂടാതെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡത്തിൽ ഉൾപ്പെടുന്ന അഞ്ചു നിയസഭാ മണ്ഡലങ്ങളിൽ നാലിലും ബിജെപി ജയിച്ചിരുന്നു. മോദിയുടെ സന്ദർശനം കണക്കിലെടുത്തു രാഹുൽ ഗാന്ധിയുടെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്തതിനു എതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്