“ഇന്ത്യയെ വികസിത രാജ്യം എന്ന് ട്രംപ് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു, എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല”

0

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ‘വികസിത സമ്ബദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. വികസ്വര രാജ്യമെന്ന നിലയില്‍ ലഭിച്ചിരുന്ന പരിഗണനകളില്‍ നിന്നും ഇത് ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്നും ഇത് ഇന്ത്യയെ തളര്‍ത്തുമെന്നുമാണ് യെച്ചൂരി പറയുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്‍പ് തന്നെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. അമേരിക്ക പോലെയുള്ള ഒരു വികസിത രാജ്യം ഇന്ത്യയെയും തങ്ങളോടൊപ്പം പരിഗണിക്കുകയെന്നത് അഭിമാനമായി കണേണ്ടതിനു പകരം ഇതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അഭിനന്ദനം മാത്രമായാണ് യെച്ചൂരി ചുരുക്കി വ്യാഖ്യാനിക്കുന്നത്.

അമേരിക്കയും ട്രംപും ആഗോള പോലീസ് ചമയുകയാണെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ‘നമസ്‌തേ ട്രംപ്’ പരിപാടിയെ തമാശയെന്ന് വിശേഷിപ്പിച്ച യെച്ചൂരി ആക്ടിവിസ്റ്റുകള്‍ പരിപാടി ബഹിഷ്‌കരിച്ചതില്‍ സന്തോഷവും പങ്കുവെച്ചിരുന്നു.

You might also like

-