തെരെഞ്ഞെടുപ്പിൽ തള്ളിയ ‘മാർഗദർശകരുടെ അനുഗ്രഹം തേടിവിജയത്തിന് ശേഷം മോദി

' ആദരണീയനായ അദ്വാനി ജീയെ സന്ദർശിച്ചു.. ബിജെപിയുടെ ഇന്നത്തെ വിജയങ്ങൾക്കക്കെ പിന്നിൽ പാർട്ടി രൂപീകരണത്തിനും ഒരു പുതിയ തത്വശാസ്ത്ര ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും ദശാബ്ദങ്ങൾ ചിലവഴിച്ച ഇദ്ദേഹത്തെപ്പോലെയുള്ള മഹാന്‍മാരാണ്..

0


ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം ബിജെപിയിലെ മുതിർന്ന അംഗങ്ങളുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും. മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് മോദിയും അമിത് ഷായും പാർട്ടി മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും സന്ദർശിക്കാനെത്തിയത്.

‘ ആദരണീയനായ അദ്വാനി ജീയെ സന്ദർശിച്ചു.. ബിജെപിയുടെ ഇന്നത്തെ വിജയങ്ങൾക്കക്കെ പിന്നിൽ പാർട്ടി രൂപീകരണത്തിനും ഒരു പുതിയ തത്വശാസ്ത്ര ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും ദശാബ്ദങ്ങൾ ചിലവഴിച്ച ഇദ്ദേഹത്തെപ്പോലെയുള്ള മഹാന്‍മാരാണ്.. ‘ അദ്വാനിയെ സന്ദർശിച്ച ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. ബിജെപി നേതാവിന്‍റെ കാൽ തൊട്ടു വണങ്ങുന്ന ചിത്രവും ഇതിനൊപ്പം പങ്കു വച്ചിരുന്നു.

പിന്നാലെയാണ് മുരളീ മനോഹർ ജോഷിയെ സന്ദർശിക്കാനെത്തിയത്. ‘ വളരെ മികച്ച ഒരു പണ്ഡിതനും ബുദ്ധിജീവിയുമാണ് ഡോ.മുരളി മനോഹർ ജോഷി.. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ മറക്കാനാകാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. ബിജെപിയെ ശക്തിപ്പെടുത്താനായി നിരന്തരം പ്രവർത്തിച്ച അദ്ദേഹം ഞാനുൾപ്പെടെയുള്ള നിരവധി കാര്യകർത്താക്കൾക്ക് ഗുരുസ്ഥാനീയനാണ്..’ മുതിർന്ന നേതാവിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മോദി ട്വിറ്ററിൽ കുറിച്ചു തെരെഞ്ഞുടുപ്പ് സമയത്തു പ്രായാധിഖ്യത്തിന്റെ പേരിൽ അമിത്ഷാ യും മോദിയും തള്ളിയ ബി ജെ പി യെലെ മുതിർന്ന നേതാക്കളെ മോദി സന്ദർശിച്ചു അനുഗ്രഹം വാങ്ങിയത് ഭരണത്താലാളത്തിൽ പാർട്ടിക്കുള്ളിൽനിന്നും തനിക്കെതിരെ എതിർ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള തന്ത്രമായിട്ടാണന് മോദിയുടെ നീക്കത്തെ വിലയിരുത്തുന്നത്

You might also like

-