മേഘസിദ്ധാന്തത്തിനു ശേഷം വീണ്ടും മണ്ടത്തരം പറഞ്ഞ് മോ​ദി

ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ കു​റ​ച്ചു​പേ​രി​ൽ ഒ​രാ​ളാ​ണ് താ​നെ​ന്നും താ​ൻ പ​ക​ർ​ത്തി​യ എ​ൽ​കെ അ​ഡ്വാ​നി​യു​ടെ ക​ള​ർ​ചി​ത്രം 1987-ൽ ​ഇ-​മെ​യി​ൽ വ​ഴി         അ​യ​ച്ചെ​ന്നു​മാ​ണ് മോ​ദി​യു​ടെ പുതിയ അ​വ​കാ​ശ​വാ​ദം.

0

മേഘസിദ്ധാന്തത്തിനു ശേഷം വീണ്ടും മണ്ടത്തരം പറഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ കു​റ​ച്ചു​പേ​രി​ൽ ഒ​രാ​ളാ​ണ് താ​നെ​ന്നും താ​ൻ പ​ക​ർ​ത്തി​യ എ​ൽ​കെ അ​ഡ്വാ​നി​യു​ടെ ക​ള​ർ​ചി​ത്രം 1987-ൽ ​ഇ-​മെ​യി​ൽ വ​ഴി         അ​യ​ച്ചെ​ന്നു​മാ​ണ് മോ​ദി​യു​ടെ പുതിയ അ​വ​കാ​ശ​വാ​ദം.

ന്യൂ​സ് നേ​ഷ​ൻ എ​ന്ന ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ദി ഇ​ക്കാ​ര്യവും അ​വ​കാ​ശ​പ്പെ​ട്ട​ത്. നേരത്തെ മോദിയുടെ മേഘ സിദ്ധാന്തവും ഈ ചാനൽ അഭിമുഖത്തിലൂടെ തന്നെയായിരുന്നു. എ​ങ്ങ​നെ​യാ​ണ് നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളോ​ട് ഇ​ഷ്ടം തോ​ന്നി​ത്തു​ട​ങ്ങി​യ​ത് എ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ് മോ​ദി 1987ൽ താൻ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയ കഥ പറഞ്ഞത്.

മോ​ദി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: ‘ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ ത​നി​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ​ടു കമ്പ​മു​ണ്ടാ​യി​രു​ന്നു. 1990-ക​ളി​ൽ ത​ന്നെ താ​ൻ സ്റ്റൈ​ല​സ് പെ​ൻ (ട​ച്ച്സ്ക്രീ​ൻ ഡി​വൈ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ) സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 1987-88 കാ​ല​ത്ത് ത​നി​ക്ക് ഒ​രു ഡി​ജി​റ്റ​ൽ കാ​മ​റ​യു​ണ്ടാ​യി​രു​ന്നു. മ​റ്റാ​രെ​ങ്കി​ലും ഇ​ത് സ്വ​ന്ത​മാ​ക്കി​യി​രു​ന്നോ എ​ന്ന​റി​യി​ല്ല. എ​ൽ.​കെ. അ​ഡ്വാ​നി​യു​ടെ ചി​ത്രം താ​ൻ ഡി​ജി​റ്റ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ന​ടു​ത്ത വി​രം​ഗം ടെ​ഹ്സി​ലി​ൽ​വ​ച്ചാ​യി​രു​ന്നു ഇ​ത്. ഇ​ത് പി​ന്നീ​ട് ഇ-​മെ​യി​ൽ വ​ഴി ഡ​ൽ​ഹി​ക്ക് അ​യ​ച്ചു​ന​ൽ​കി. അ​ന്ന് വ​ള​രെ കു​റ​ച്ചു​പേ​ർ​ക്കു മാ​ത്ര​മേ ഇ-​മെ​യി​ൽ ഉ​ള്ളൂ. അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി​യി​ൽ ക​ള​ർ ഫോ​ട്ടോ ല​ഭി​ച്ച​പ്പോ​ൾ അ​ദ്വാനി വ​ള​രെ അ​തി​ശ​യി​ച്ചു​പോ​യി.’

അ​തേ​സ​മ​യം, മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. 1995-ൽ ​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​എ​സ്എ​ൻ​എ​ൽ ക​ന്പ​നി​യാ​ണ് ഇ​ന്ത്യ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ആദ്യമായി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 1980-ക​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വി​ദ്യാ​ഭ്യാ​സ-​ഗ​വേ​ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ-​മെ​യി​ൽ സൗ​ക​ര്യം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മോ​ദി ഇ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണ് വി​മ​ർ​ശ​ക​ർ ചോ​ദി​ക്കു​ന്ന​ത്.

ചി​ല​ർ വ​സ്തു​ക​ൾ നി​ര​ത്തി മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ ഖ​ണ്ഡി​ച്ചു. 1990-ൽ ​ഡൈ​കാം മോ​ഡ​ൽ ഒ​ന്നാ​ണ് ആ​ദ്യ​മാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്ന ഡി​ജി​റ്റ​ൽ കാ​മ​റ. 1995 ഓ​ഗ​സ്റ്റ് 14-ന് ​ഇ​ന്ത്യ​യി​ൽ ഇ-​മെ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പ് മോ​ദി ഇ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ച്ചു എ​ന്ന് ഇ​ക്കൂ​ട്ട​ർ ചോ​ദി​ക്കു​ന്നു. താ​ൻ വ​ള​രെ പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണു വ​രു​ന്ന​തെ​ന്ന മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ​യും ചി​ല​ർ പ​രി​ഹ​സി​ക്കു​ന്നു. 1987-ൽ ​ത​ന്നെ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ൾ എ​ങ്ങ​നെ പാ​വ​പ്പെ​ട്ട​വ​നാ​കു​മെ​ന്ന് ഇ​വ​രു​ടെ പ​രി​ഹാ​സം.

You might also like

-