ബാബരി വിധി: ജുഡീഷ്യറിയുടെ സുതാര്യതയെന്ന് മോദി
ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മൾ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാർദവും പുലരട്ടെ.
ഡൽഹി :ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നത് ജുഡീഷ്യറിയുടെ സുതാര്യതയും ദീർഘവീക്ഷണവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തർക്കവും സൗഹാർദപൂർവമായി പരിഹരിക്കാൻ കഴിയുമെന്ന് വെളിവാക്കുന്നതാണ് കോടതിവിധിയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും മോദി ട്വീറ്റ് ചെയ്തു.
-
The halls of justice have amicably concluded a matter going on for decades. Every side, every point of view was given adequate time and opportunity to express differing points of view. This verdict will further increase people’s faith in judicial processes.
-
SC’s Ayodhya Judgment is notable because: It highlights that any dispute can be amicably solved in the spirit of due process of law. It reaffirms the independence, transparency and farsightedness of our judiciary. It clearly illustrates everybody is equal before the law.
-
The Honourable Supreme Court has given its verdict on the Ayodhya issue. This verdict shouldn’t be seen as a win or loss for anybody. Be it Ram Bhakti or Rahim Bhakti, it is imperative that we strengthen the spirit of Rashtra Bhakti. May peace and harmony prevail!
‘അയോധ്യവിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിപഞ്ഞിരിക്കുന്നു. ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മൾ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാർദവും പുലരട്ടെ…’
നിയമത്തിന്റെ നടത്തിപ്പിലൂടെ ഏത് തർക്കവും സൗഹാർദപൂർണമായി പരിഹരിക്കാമെന്ന് ഇത് വെളിപ്പെടുത്തുന്നു. ഇത് നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സുതാര്യതക്കും ദീർഘവീക്ഷണത്തിനും അടിവരയിടുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന കാര്യം ഇത് ചിത്രീകരിക്കുന്നു.’
‘പതിറ്റാണ്ടുകളായി നീണ്ടുനിന്ന പ്രശ്‌നം സൗഹാർദപൂർണമായാണ് കോടതി പരിഹരിച്ചിരിക്കുന്നത്. എല്ലാഭാഗങ്ങൾക്കും എല്ലാ പോയിന്റുകൾക്കും തങ്ങളുടെ നിലപാടുകളും അഭിപ്രായവും പ്രകടിപ്പിക്കാനുള്ള അവസരവും സമയവും നൽകപ്പെട്ടിരുന്നു. ഇത് ജുഡീഷ്യൽ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കും.’
‘ഇന്നത്തെ വിധിന്യായത്തിനു മുന്നോടിയായി 130 കോടി ഇന്ത്യക്കാർ പുലർത്തിയ ശാന്തതയും സമാധാനവും, സമാധാനപരമായ സഹവർത്തിത്വത്തോടുള്ള ഇന്ത്യയുടെ അന്തർലീനമായ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.ഐക്യത്തിന്റെയും ഐക്യത്തിന്റെയും ഈ മനോഭാവം നമ്മുടെ രാഷ്ട്രത്തിന്റെ വികസന പാതയെ ശക്തിപ്പെടുത്തട്ടെ. ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടട്ടെ.