നരേന്ദ്ര മോദിക്ക് ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡ്
ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 'ഗ്ലോബല്‍ ഗോള്‍ കീപ്പര്‍' എന്ന അവാര്‍ഡ് നല്‍കി ആദരിച്ചു.
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ നിന്നുവന്നിരുന്ന യു.എന്. ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സെപ്റ്റംബര്‍ 24ന് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ‘ഗ്ലോബല്‍ ഗോള്‍ കീപ്പര്‍’ എന്ന അവാര്‍ഡ് നല്‍കി ആദരിച്ചു.
ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ സ്വച്ച ഭാരത(ക്ലീന്‍ ഇന്ത്യ മിഷന്‍) പദ്ധതി നടപ്പാക്കിയതിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈ അവാര്‍ഡിനര്‍ഹനാക്കിയത്. യു.എസ്. അസംബ്ലിയില്‍ പങ്കെടുത്ത നിരവധി രാഷ്ട്രതലവന്മാരില്‍ നിന്നാണ് മോദിയെ ഈ പ്രത്യേക അവാര്‍ഡിന് തിരഞ്ഞെടുത്തതുതന്നെ. ഇന്ത്യക്ക് വളരെ അഭിമാനകരമാണ്. മഹാത്മാഗാന്ധിയുടെ 150ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്തു അവാര്‍ഡ് ലഭിച്ചതു പദ്ധതിക്ക് ലഭിച്ച വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
2014 ല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷമാണ് ക്ലീന്‍ ഇന്ത്യന്‍ മിഷന് തുടക്കം കുറിച്ചത്. ഈ പദ്ധതി ആരംഭിച്ചതു മുതല്‍ പതിനായിരകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞതായും, 50,000 ടോയലറ്റുകള്‍ പ്രതിവര്‍ഷം നിര്‍മിക്കുവാന്‍ കഴിഞ്ഞതായും മോദി പറഞ്ഞു. മാലിന്യരഹിതമായ ഭാരതം കെട്ടിപടക്കുക എന്ന മഹാത്മഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നതാണ് ഈ പദ്ധതികൊണ്ടു ലക്ഷ്യമിടുന്നത്