ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൾ പ്രചരമണമാരംഭിച്ചു

സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിചിരുന്നു . സ്ഥാനാർഥി പട്ടിക ആക്കുമുന്പേ കോന്നിയിലെ യു ഡിഎഫ് സ്ഥാനാർഥി മോഹൻരാജ് പ്രചരണം തുടങ്ങിയിരുന്നു

0

തിരുവനതപുരം :ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൾ പ്രചാരണം ആരംഭിച്ചു . അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും എറണാകുളം ടി.ജെ വിനോദും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികൾ . സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിചിരുന്നു . സ്ഥാനാർഥി പട്ടിക ആക്കുമുന്പേ കോന്നിയിലെ യു ഡിഎഫ് സ്ഥാനാർഥി മോഹൻരാജ് പ്രചരണം തുടങ്ങിയിരുന്നു മറ്റുസ്ഥാനാർത്ഥികൾ ഇന്നുമുതൽ പ്രചാരത്തിൽ സചിവമാകും .

കെ.പി.സി.സി പ്രസിഡണ്ട് മുതിർന്ന നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകിയിരുന്നു. ഇതിനാണ് പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്ന് അംഗീകാരം നൽകിയത്. തർക്കം നിലനിൽക്കുന്ന കോന്നിയിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച പി.മോഹൻരാജിനോടുള്ള അടൂർ പ്രകാശിന്റെ നിലപാടിൽ അയവുവന്നു .എന്നാൽ അടൂർ പ്രകാശിന്റെ തട്ടകമായ കോന്നിയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉടലെടുത്ത വിമതമത ശല്യം മത്സരിക്കുമ്പോൾ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്

വട്ടിയൂർകാവിൽ മുൻ എം.എൽ.എയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന അഡ്വ.കെ മോഹൻകുമാർ മത്സരിക്കും. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം. പാലായിലെ തോൽവിയുടെ പശ്ചാത്തലത്തിൽ മുഴവൻ മണ്ഡലങ്ങളും ഒറ്റക്കെട്ടായ പ്രവർത്തനം കാഴചവക്കാനാണ് കോൺഗ്രസ്സ് നേതൃത്തം കിഴ്‌ഘടകങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം

You might also like

-