മൊബൈൽ കമ്പനികളുടെടെ പകൽ കൊള്ള ഇന്നുമുതൽ

50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും

0

ഡൽഹി :പ്രധാന സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും.നാലു വർഷത്തിനിടെ മൊബൈൽ കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന വലിയ വർധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന പരിധിയില്ലാത്ത കോളുകൾക്കും നിയന്ത്രണമാകും.28 ദിവസ പ്ലാനുകളിൽ ആയിരം മിനിറ്റും 84 ദിവസത്തേതിൽ 3000 മിനിട്ടും ഒരു വർഷത്തേതിൽ 12,000 മിനിറ്റുമാണ് ഇനി സൗജന്യമായി ലഭിക്കുക. ഇതിനു ശേഷം മിനിട്ടിന് ആറു പൈസ വീതം നൽകണം. റിലയൻസ് ജിയോയും 40 ശതമാനം നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഈ നിരക്ക് നിലവിൽ വരുക.

ബി.എസ്.എൻ.എല്ലിന്റെ പുതിയ നിരക്കും ഉടൻ വരും. ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിരക്കുകൾ വർധിപ്പിച്ചത്. സർക്കാർ നീക്കം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി ധനവാൻമാരായ സുഹൃത്തുക്കൾക്ക് പണം എത്തിക്കാൻ ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയെ തളർത്തി സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രിയങ്ക ഗാന്ധിയും വിമർശിച്ചു.

You might also like

-