പട്ടിണി മൂലം അമ്മക്ക് കുട്ടിണി-മൂലം-അമ്മക്ക്-കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു റവന്യൂ മന്ത്രി

കുടുംബം ഈ ദുരവസ്ഥയിലെത്താൻ കാരണം കുട്ടികളുടെ അഛനാണെന്നാണ് സമീപവാസികളുടെ സാക്ഷ്യം

0

തിരുവനന്തപുരം :പട്ടിണി സഹിക്കാൻ കഴിയാതെ അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമാണെന്ന് അയൽവാസികൾ. മദ്യത്തിന് അടിമപ്പെട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കുട്ടികളെ പഠിക്കാത്തതിന് ശകാരിച്ചിട്ടേയുള്ളുവെന്നാണ് പിതാവിന്റെ വിശദീകരണം നാട്ടിലുള്ള പരസ്യ ബോർഡുകൾ കൊണ്ടു മറച്ച് തകര ഷീറ്റ് കൊണ്ടു മേൽകൂരയുള്ള തറ മണ്ണായ ഒറ്റ മുറി ഷെഡ്. കിട്ടുന്നത് വച്ച് തീപുകക്കുന്നതും, കുട്ടികൾ പഠിക്കുന്നതും ആറു കുട്ടികളടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നതും ഇവിടെ.

സംഭവം അറിഞ്ഞ് ലഭിച്ച പോഷകാഹാരം വക്കാൻ പോലുമിടമില്ല. കുടുംബം ഈ ദുരവസ്ഥയിലെത്താൻ കാരണം കുട്ടികളുടെ അഛനാണെന്നാണ് സമീപവാസികളുടെ പറഞ്ഞു. കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് നാട്ടുകാർ സഹായങ്ങളുമായെത്തും എന്നാൽ മദ്യ ലഹരിക്ക് അടിപെട്ട ഇയാൾ നാട്ടുകാരെ ചീത്തവിളിക്കും” .അതേസമയം പട്ടിണി സഹിക്കാൻ വയ്യാതെ കുട്ടികളെ അമ്മ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍  പറഞ്ഞു. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അമ്മയ്ക്ക് നഗരസഭ നാളെ മുതല്‍ താത്കാലിക ജോലി നല്‍കുമെന്ന് കോർപറേഷൻ അറിയിച്ചു.സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അമ്മയെയും കുട്ടികളേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്നും റവന്യൂ മന്ത്രി പറഞ്ഞു

You might also like

-