പ്രളയം വൈദ്യുതവകുപ്പിന് 400 കോടി നഷ്ടം എംഎം മണി തകർന്ന വൈദ്യുതി ബന്ധം നാല് ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കു
അടിമാലി :പ്രളയത്തില്‍ സംസ്ഥാനത്ത് താറുമാറായ വൈദ്യുതി ബന്ധം മുഴുവന്‍ നാല് ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി എംഎം മണി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ച മന്ത്രി പ്രളയം വൈദ്യുതവകുപ്പിന് വരുത്തിയത് 400 കോടിയുടെ നഷ്ടമാണെന്നും എം എം മാണി ഇന്ത്യ വിഷൻ മീഡിയയോട് പറഞ്ഞു
സംസ്ഥാനത്തു 25 ലക്ഷം കണക്ഷനുകളാണ് പ്രളയത്തിലും മണ്ണിടിച്ചലിലും നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ വൈദ്യുതികണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു.
വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് വിവാദമുണ്ടാക്കുന്നതിനാണെന്നും കെഎസ്ഇബിക്ക് പാളിച്ച പറ്റിയെന്ന പ്രചാരണം അവാസ്തവമാണെന്നും ഈ സമയത്ത് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വീണ്ടും കൂട്ടിച്ചേർത്തു