മുല്ലപ്പെരിയാര്‍: എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണി

മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ ചീഫ് സെക്രട്ടറി വഴി തമിഴ്‌നാടുമായിബന്ധപ്പെട്ടിട്ടുണ്ട്

0

പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട്എല്ലാ സുരക്ഷാ നടപടികളും കൈക്കൊള്ളുമെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.  മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ ചീഫ് സെക്രട്ടറി വഴി തമിഴ്‌നാടുമായിബന്ധപ്പെട്ടിട്ടുണ്ട്.  അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ നിന്ന് ഷട്ടറുകള്‍ തുറക്കുന്നതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയാല്‍ അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാനാവശ്യമായ ക്രമീകരണങ്ങള്‍ സജജ്മാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ നല്‍കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  പെരിയാര്‍ നിവാസികളിലെ ഭീതി അകറ്റാന്‍ 15 കൗണ്‍സിലേഴ്‌സ്തിങ്ങളാഴ്ചമുതല്‍ ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. വെള്ളം പൊങ്ങിയാല്‍ മാ്റ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പോലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജോഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂംപ്രവര്‍ത്തനം തുടങ്ങും. ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

You might also like

-