ന്യൂനപക്ഷ കോര്പ്പറേഷന് ഭരണം മാണി ഗ്രൂപ്പിന്
ബോർഡ് കോർപ്പറേഷൻ പദവികളുടെ വിഭജനത്തിൽ ഐഎൻഎല്ലിന് തിരിച്ചടി
ബോർഡ് കോർപ്പറേഷൻ പദവികളുടെ വിഭജനത്തിൽ ഐഎൻഎല്ലിന് തിരിച്ചടി. ന്യൂനപക്ഷ കോര്പ്പറേഷന് ഭരണം മാണി ഗ്രൂപ്പിന്. ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് പുതിയതായി എൽ ഡി എഫ് മുന്നണിയിലേക്ക് എത്തിയ കേരളാ കോൺഗ്രസ് എമ്മിന് നൽകിയത്. ഇതടക്കം അഞ്ച് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്.
ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്പ്പറേഷന് ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്. ന്യൂനപക്ഷ സ്കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോര്പ്പറേഷന് നൽകിയതെന്നാണ് വിവരം.