181 വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുമെന്ന വെല്ലുവിളിയുമായി യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലീം വനിതാ അംഗം
നിലവിലുള്ള നിയമമനുസരിച്ചു ഒമറിന് ഹെഡ് സ്കാര്‍വ് ധരിച്ചു സഭയില്‍ പ്രവേശിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്.
മിനസോട്ട: മതപര ആചാരങ്ങളുടെ ഭാഗമായി തലയില്‍ തൊപ്പിയോ, തലമറക്കുന്ന വസ്ത്രങ്ങളോ ധരിച്ചു യു.എസ്. പ്രതിനിധി സഭയില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം പൊളിച്ചടക്കുമെന്ന വെല്ലുവിളിയുമായി മിനിസോട്ടയില്‍ നിന്നും ഡമോക്രാറ്റിക്ക് പ്രതിനിധിയും, സൊമാലിഅമേരിക്കനും യു.എസ്. കോണ്‍ഗ്രസ്സിലെ ആദ്യ മുസ്ലീം വനിതാ പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമര്‍ (37) (ILHAN OMAR) രംഗത്ത്. നവംബര്‍ 18 ഞായറാഴ്ചയായിരുന്നു ഈ പ്രസ്താവനയുമായി ഇവര്‍ രംഗത്തെത്തിയത്.വര്‍ഷമായി നിരോധനം നിലനില്‍ക്കുന്ന നിയമനം മാറ്റി, പുതിയ നിയമം കൊണ്ടുവരുന്നതിന് ഡമോക്രാറ്റിക്ക് പാര്‍ട്ടി തീരുമാനമെടുക്കമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.യു.എസ്. പ്രതിനിധിസഭയില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പുതിയ നിയമനിര്‍മ്മാണം നടത്തുക എളുപ്പമാണ്.
നിലവിലുള്ള നിയമമനുസരിച്ചു ഒമറിന് ഹെഡ് സ്കാര്‍വ് ധരിച്ചു സഭയില്‍ പ്രവേശിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്.ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനം നടത്തുന്ന ഒമര്‍ ലോകരാഷ്ട്രങ്ങളെ ഇസ്രായേല്‍ ‘ഹിപ് നോട്ടൈയ്‌സ്’ ചെയ്തിരിക്കുകയാണെന്നും ആരോപിക്കുന്നു. 2000 ല്‍ അമേരിക്കന്‍ പൗരത്വം നേടിയ ഇവര്‍ നോര്‍ത്ത് റെഡ്‌കോട്ട് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്