കേരളത്തിന് കേന്ദ്ര സഹായം: അനുവദിച്ചത് 1276.91 കോടി രൂപ

കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്കായി 6,195 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും നികുതി വിഹിതം കണക്കാക്കുന്നത്.

0

ന്യൂഡല്‍ഹി: കേരളത്തിന് 1276.91 കോടി രൂപ ധനസഹായം അനുവദിച്ച് ധനകാര്യ മന്ത്രാലയം. 15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരം റവന്യൂ നഷ്ടം നികത്താനാണ് തുക അനുവദിച്ചിരിക്കുന്നത്.

കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്കായി 6,195 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും നികുതി വിഹിതം കണക്കാക്കുന്നത്.

റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് 15,323 കോടി രൂപ നൽകണമെന്നാണ്  ധന കമ്മിഷൻ ശുപാർശ ചെയ്തത്. 31,939 കോടിയുടെ റവന്യു കമ്മി സംസ്ഥാനത്തിന് ഉണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.

കേന്ദ്ര നികുതി വരുമാനത്തിന്റെ 1.943 % (16,616 കോടി രൂപ) കേരളത്തിനു ലഭിച്ചാലും ശേഷിക്കുന്ന കമ്മി നികത്താൻ 15,323 കോടി കൂടി നൽകണമെന്നായിരുന്നു ശുപാർശ. ഇതിലെ ആദ്യവിഹിതമാണ് അനുവദിച്ചത്

You might also like

-