മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി
സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
ഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും നഹ്യാന്‍ കുടിക്കാഴ്ച്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാവും.
2019 മാര്‍ച്ച് മാസത്തില്‍ യുഎഇയില്‍ നടന്ന ഇസ്ലാമിക് കോര്‍പറേഷന്റെ 46-ാം കൗണ്‍സിലില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാക്കള്‍ ആയിരുന്നു. 57 അംഗരാഷ്ട്രങ്ങളുള്ള സംഘടനയുടെ ദ്വിദിന സമ്മേളനത്തില്‍ യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സുഷമാ സ്വരാജ് പങ്കെടുത്തത്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിലും ഊര്‍ജ്ജ മേഖലയിലും യുഎഇയുടെ പങ്ക് നിര്‍ണായകമാണ്.