ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി

0

തിരുവനന്തപുരം | ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രി നീരൊഴുക്ക് വർധിച്ചാല്‍ തുറക്കേണ്ടിവരും. രാവിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ. ആവശ്യമുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയായി ഉയർന്നു. ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ്

MULLAPERIYAR DAM

DATE : 13.11.2021
TIME : 07:00 am

LEVEL. : 139.40 ft

DISCHARGE : 556 cusecs

INFLOW

Current : 4056 cusecs

Average : 4056 cusecs

നിലിവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലവലായ 2400.03 അടിയിലേക്ക് ജലനിരപ്പ് അടുത്താൽ മാത്രം തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി സെക്കൻ്റിൽ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.25 അടിയിലെത്തി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

അതേസമയം മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് വാദം നടക്കും. നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്

ഇടുക്കി അണക്കെട്ടിലെ അണക്കെട്ടിലെ ജലനിരപ്പ്

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2398.46ft↔️

Live Storage:1381.743MCM(94.67%)

Gross Inflow /3 hrs :1.452MCM

Net Inflow/3hr: 0.000MCM

Spill /3 hrs: Nil

PH Discharge/ 3hrs :1.436MCM

Generation / 3hrs : 2.162MU

Rain fall : Nil

status : All gates closed

Alert status : ORANGE

 

You might also like

-